കെ സുരേന്ദ്രനെതിരെയുള്ളത് 242 ക്രിമിനല്‍ കേസുകള്‍; കൂടുതലും ശബരിമല പ്രതിഷേധവുമായി ബന്ധപ്പെട്ട്
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട് ലോക്സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ കെ സുരേന്ദ്രനെതിരെ 242 ക്രിമിനല്‍ കേസുകള്‍. അതില്‍ 2018ല്‍ നടന്ന ശബരിമല സമരവുമായി ബന്ധപ്പെട്ട കേസുകളാണ് ഭൂരിഭാഗവും കോടതിയിലുള്ളതെന്ന് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Also Read ; ISRO ക്ക് കീഴില്‍ സ്ഥിര ജോലി ;ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം
അഞ്ച് കേസുകള്‍ കേരളത്തിലെ വിവിധ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തതാണ്. ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള കേരള സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരെ ബിജെപി 2018ല്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
തന്റെ പേരിലുള്ള കേസുകളുടെ വിശദാംശങ്ങള്‍ അടുത്തിടെ നടത്തിയ പാര്‍ട്ടി മുഖപത്രത്തിലൂടെ കെ സുരേന്ദ്രന്‍ പുറത്തുവിട്ടിരുന്നു. സിറ്റിങ് എംപിയായ രാഹുല്‍ ഗാന്ധി മത്സരരംഗത്തുള്ള വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയാണ്് ഇപ്പോള്‍ കെ സുരേന്ദ്രന്‍.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































