October 26, 2025
#kerala #life #Movie

വിവാദങ്ങള്‍ എന്നെ വേദനിപ്പിക്കുന്നു; ബെന്യാമിനും ബ്ലെസിക്കുമെതിരെ ഞാന്‍ എവിടെയും പരാതി ഉന്നയിച്ചിട്ടില്ലെന്ന് നജീബ്

മലയാളത്തില്‍ ഏറെ സ്വീകാര്യത നേടിയ നോവലാണ് ബെന്യാമിന്റെ ആടുജീവിതം. ഈ നോവലിനെ ആസ്പദമാക്കി ബ്ലെസിയുടെ സംവിധാനത്തില്‍ ഇതേ പേരില്‍ സിനിമയിറങ്ങിയിട്ട് ദിവസങ്ങളാകുന്നേതയുള്ളു. എന്നാല്‍ സിനിമ ഇറങ്ങിയതിന് പിന്നാലെ സിനിമക്കും ബ്ലെസിക്കും ബെന്യാമിനും എതിരെ നിരവധി വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ വിവാദങ്ങളെ കുറിച്ച് സംസാരിക്കുകയാണ് നജീബ്.

Also Read ; തിരുവനന്തപുരത്ത് ഒരു കോണ്‍ഗ്രസ് നേതാവ് കൂടി ബിജെപിയിലേക്ക്

ബ്ലെസിയുടെ ആടുജീവിതം സിനിമയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയകളില്‍ നടക്കുന്ന വിവാദങ്ങള്‍ തന്റെ മനസിനെ വല്ലാതെ വേദനിപ്പിക്കുന്നു എന്നാണ് നജീബ് പറയുന്നത്. തന്നോട് നോവലിസ്റ്റായ ബെന്യാമിനും സംവിധായകന്‍ ബ്ലെസിയും എന്തോ ക്രൂരത കാണിച്ച തരത്തിലാണ് പലരുടെയും പ്രതികരണമെന്നും നജീബ് പറഞ്ഞു. ദേശിയ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. താന്‍ ബെന്യാമിനും ബ്ലെസിക്കും എതിരെ എവിടെയും ഒരു പരാതിയും ഉന്നയിച്ചിട്ടില്ലെന്നും നജീബ് മാധ്യമങ്ങളോട് പറയുന്നു.

നല്ല അനുഭവങ്ങളല്ലാതെ മറ്റൊന്നും ഉണ്ടായിട്ടില്ലെന്ന് പറയുന്ന നജീബ് തന്റെ പേരില്‍ ആരും അവരെ അപമാനിക്കരുതെന്നും ആവശ്യപ്പെട്ടു. ബെന്യാമിനുമായി വലിയ ഹൃദയബന്ധമാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2008ല്‍ നോവല്‍ പുറത്തിറങ്ങിയത് മുതല്‍ ഇന്നുവരെ തനിക്ക് അര്‍ഹിക്കുന്നതിനപ്പുറം പരിഗണന ലഭിച്ചിട്ടുണ്ട്. പ്രവാസ ലോകത്ത് തന്നെ കൂട്ടിക്കൊണ്ടായിരുന്നു ബെന്യാമിന്‍ വേദികളില്‍ പോയിരുന്നതെന്നും നജീബ് പറഞ്ഞു

തന്റെ ജീവിതാനുഭവം തന്നെയാണ് മുഖ്യമായും അടുജീവിതത്തിന്റെ കഥയെന്നും അതുകൊണ്ടാണ് ഈ പരിഗണന ലഭിച്ചതെന്നും അദ്ദേഹം പറയുന്നു. ബഹ്റൈനില്‍ ആക്രിപ്പണി ചെയ്തിരുന്ന താന്‍ പ്രശസ്തനായതും ലോക കേരള സഭയില്‍ പ്രവാസികളുടെ പ്രതിനിധിയായതും ബെന്യാമിന്‍ കാരണമാണെന്നും നജീബ് കൂട്ടിച്ചേര്‍ത്തു.

Join with metro post :വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *