October 26, 2025
#Top Four

കരുവന്നൂരില്‍ ഇ ഡി അറസ്റ്റ് വന്നാല്‍ നേരിടുമെന്ന് സിപിഎം നേതാവ് എംകെ കണ്ണന്‍

തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഇഡി നോട്ടീസ് വന്ന സാഹചര്യത്തില്‍ ധൈര്യമായി നേരിടുമെന്ന് കേസില്‍ ആരോപണവിധേയനായ സിപിഎം നേതാവ് എംകെ കണ്ണന്‍. ഒന്നും ഒളിച്ചുവയ്ക്കാനില്ലെന്നും അറസ്റ്റ് വന്നാല്‍ നേരിടുമെന്നും എംകെ കണ്ണന്‍ പറഞ്ഞു.

ഇപ്പോള്‍ കേസില്‍ സജീവമാകുന്ന ഇഡി നീക്കം രാഷ്ട്രീയ വിരോധമാണെന്നും തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ബിജെപിക്ക് ഇത് ഗുണം ചെയ്യില്ല, ഇപ്പോള്‍ ഏകാധിപത്യ ഭരണമാണ് നടക്കുന്നതെന്നും എംകെ കണ്ണന്‍ പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ അഴിമതി നടത്തിയത് ബിജെപിയാണ്, അതാണ് ഇലക്ട്രല്‍ ബോണ്ട് അഴിമതിയെന്നും എംകെ കണ്ണന്‍ പറഞ്ഞു.

Also Read; ‘ടിക്കറ്റെടുക്കാന്‍ പണമില്ലെന്നാണ് കോണ്‍ഗ്രസ് പറയുന്നത്, ബോണ്ട് വഴിലഭിച്ച 2000 കോടി എവിടെപ്പോയി?’

കരുവന്നൂര്‍ സഹകരണ ബാങ്ക് കേസില്‍ സിപിഎം നേതാവ് എംഎം വര്‍ഗീസിന് ഇ ഡി നോട്ടീസ് വന്നിരുന്നു. വൈകാതെ എംകെ കണ്ണന്‍, എസി മൊയ്തീന്‍ എന്നിവര്‍ക്കും ഇ ഡിയുടെ നോട്ടീസ് വരുമെന്ന സൂചനയുടെ പശ്ചാത്തലത്തിലാണ് എംകെ കണ്ണന്റെ പ്രതികരണം. നോട്ടീസ് വന്നാല്‍ പാര്‍ട്ടിയുമായി ആലോചിച്ച് മറ്റ് കാര്യങ്ങള്‍ തീരുമാനിക്കുമെന്നും തങ്ങള്‍ക്ക് ഭയമില്ലെന്നും പാര്‍ട്ടിക്ക് രഹസ്യ അക്കൗണ്ടുകളില്ലെന്നും എംകെ കണ്ണന്‍ കൂട്ടിച്ചേര്‍ത്തു.

 

Leave a comment

Your email address will not be published. Required fields are marked *