September 7, 2024
#kerala #Top Four

‘ഇന്ത്യ’ പേര്; നിലപാടറിയിക്കാന്‍ പ്രതിപക്ഷത്തിന് അന്ത്യശാസനം നല്‍കി ഡല്‍ഹി ഹൈക്കോടതി

പ്രതിപക്ഷ സഖ്യത്തിന് ‘ഇന്ത്യ’ എന്നു പേരിട്ടതിനെ ചോദ്യംചെയ്ത പൊതുതാത്പര്യഹര്‍ജിയില്‍ നിലപാട് വ്യക്തമാക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് അവസാന അവസരം നല്‍കി ഡല്‍ഹി ഹൈക്കോടതി. ഒരാഴ്ചയ്ക്കകം മറുപടി അറിയിക്കണമെന്നാണ് നിര്‍ദേശം. ഹര്‍ജിയില്‍ ഏപ്രില്‍ 10ന് വാദം കേട്ട് അന്തിമതീര്‍പ്പ് കല്‍പ്പിക്കുമെന്നും ആക്ടിംഗ് ചീഫ് ജസ്റ്റിസ് മന്‍മോഹന്‍ അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് മുന്നറിയിപ്പ് നല്‍കി.

Also Read ; ചില്ലറയെച്ചൊല്ലിയുള്ള തര്‍ക്കം; ബസ് കണ്ടക്ടര്‍ യാത്രക്കാരനെ ബസില്‍നിന്നു ചവിട്ടിപ്പുറത്തിട്ടു മര്‍ദിച്ചു

ആക്ടിവിസ്റ്റ് ഗിരീഷ് ഭരദ്വാജാണ് പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തത്. തെരഞ്ഞെടുപ്പുകളില്‍ എന്‍.ഡി.എയും ഇന്ത്യയും തമ്മിലാണ് മത്സരമെന്ന ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നുവെന്നാണ് ഹര്‍ജിയിലെ ആരോപണം. എന്നാല്‍ പ്രതിപക്ഷ സഖ്യം ‘ഇന്ത്യ’ എന്ന പേര് ഉപയോഗിക്കുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രത്യേകം നിലപാട് അറിയിച്ചിട്ടില്ല. രാഷ്ട്രീയ സഖ്യങ്ങളുടെ കാര്യത്തില്‍ തങ്ങള്‍ക്ക് ഒരു അധികാരവുമില്ലെന്ന പൊതു നിലപാടാണ് ഹൈക്കോടതിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വീകരിച്ചത്.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *