ചോദ്യംചെയ്യലിന് ഇന്നുതന്നെ ഹാജരാകണം: കരുവന്നൂര്‍ കേസില്‍ സിപിഎം ജില്ലാ സെക്രട്ടറിക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി ഇ.ഡി
കൊച്ചി: കരുവന്നൂര്‍ ബാങ്ക് കള്ളപ്പണക്കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാതെ ഒഴിഞ്ഞുമാറുന്ന സിപിഎം നേതാക്കളുടെ ശ്രമങ്ങള്‍ക്ക് തടയിട്ട് ഇ.ഡി. തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസ്, കൗണ്‍സിലര്‍ പി കെ ഷാജന്‍ എന്നിവര്‍ ഇന്ന് ചോദ്യംചെയ്യലിന് ഹാജരാകണം എന്ന് ഇ.ഡി കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുംവരെ ചോദ്യംചെയ്യലില്‍ നിന്ന് ഒഴിവാക്കണമെന്ന് എംഎം വര്‍ഗീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും അതിന് വഴങ്ങാതെ ഇ.ഡി നിലപാട് കര്‍ശനമാക്കുകയായിരുന്നു.
Also Read ;വില്ലേജ് ഓഫിസര്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടിയില്‍
കരുവന്നൂര്‍ ബാങ്കില്‍ അഞ്ച് രഹസ്യ അക്കൗണ്ടുകള്‍ ഉണ്ടെന്ന് നേരത്തേ ഇ.ഡി കണ്ടെത്തിയിരുന്നു. ഇത് സിപിഎമ്മുമായി ബന്ധപ്പെട്ടതാണെന്ന സംശയവും ഇഡി പ്രകടിപ്പിച്ചിരുന്നു. അക്കൗണ്ട് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയാനാണ് പ്രധാനമായും വര്‍ഗീസിനെ വിളിച്ചുവരുത്തുന്നത്. ബിനാമി വായ്പകളുടെ കമ്മിഷന്‍ ഈ രഹസ്യ അക്കൗണ്ടുകളിലൂടെയാണ് കൈകാര്യം ചെയ്തതെന്നും ഇ.ഡി വിശദീകരിക്കുന്നുണ്ട്.
കരുവന്നൂര്‍ കള്ളപ്പണ ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണത്തിന് പാര്‍ട്ടി നിയോഗിച്ച കമ്മിഷനില്‍ അംഗമായിരുന്നു കൗണ്‍സിലര്‍ പി കെ ഷാജന്‍. കമ്മിഷനിലെ മറ്റൊരു അംഗവും മുന്‍ എംപിയുമായ പി കെ ബിജുവിനെ ഇന്നലെ ഇഡി ചോദ്യംചെയ്തിരുന്നു. രാവിലെ പതിനൊന്നുമണിയാേടെ ആരംഭിച്ച ചോദ്യംചെയ്യല്‍ രാത്രി എഴരവരെ നീണ്ടു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം