എസ്ഡിപിഐ പിന്തുണ; യുഡിഎഫ് നിലപാട് പറയാന്‍ വൈകിയതില്‍ മുസ്ലിം സംഘടനകള്‍ക്കിടയിലും അതൃപ്തി

എസ്ഡിപിഐയുടെ പിന്തുണ തേടുന്ന കാര്യത്തില്‍ യുഡിഎഫ് നിലപാട് പറയാന്‍ വൈകിയതില്‍ മുസ്ലിം സംഘടനകള്‍ക്കിടയിലും അതൃപ്തി രൂക്ഷമാകുന്നു. എസ്ഡിപിഐയുടെ പിന്തുണ തേടുന്ന കാര്യത്തില്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും ആദ്യ ഘട്ടത്തില്‍ സ്വീകരിച്ച മൗനമാണ് സമസ്ത ഉള്‍പ്പെടെയുള്ള സംഘടനകളുടെ അമര്‍ഷത്തിന് പ്രധാന കാരണം. അതേസമയം തെരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധകക്ഷികള്‍ ഒരുമിക്കുന്നതില്‍ തെറ്റില്ല എന്നാണ് ഒരു വിഭാഗം നിലപാടറിയിച്ചിട്ടുള്ളത്.
Also Read ; പ്രവേശനം നിഷേധിച്ച ഗര്‍ഭിണി പുറത്ത് പ്രസവിച്ച സംഭവം; മൂന്ന് ഡോക്ടര്‍മാര്‍ക്ക് സസ്പെന്‍ഷന്‍
എസ്ഡിപിഐ ഏകപക്ഷീയമായി നല്‍കാന്‍ തീരുമാനിച്ച പിന്തുണ യുഡിഎഫിനെയും മുസ്ലിം സമുദായ സംഘടനകളെയും ഞെട്ടിക്കുന്നതായിരുന്നു. കേരളത്തില്‍ പൊതുവില്‍ നിലനില്‍ക്കുന്ന യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയസാഹചര്യം ഇല്ലാതാക്കുന്നതായിരിക്കും എസ്ഡിപിഐയുടെ പിന്തുണയെന്നാണ് മുസ്ലിം സംഘടനകള്‍ വിലയിരുത്തുന്നത്.
വര്‍ഗീയ കക്ഷിയായി കണ്ടുതന്നെ എസ്ഡിപിഐയെ എല്ലാകാലത്തും മുസ്ലിം സംഘടനകള്‍ മാറ്റി നിര്‍ത്തിയിട്ടുണ്ട്. സമുദായതാല്‍പ്പര്യത്തിനുവേണ്ടിയല്ല എസ്ഡിപിഐ പ്രവര്‍ത്തിക്കുന്നതെന്ന വിമര്‍ശനവും ശക്തമാണ്. എസ്ഡിപിഐയുടെ പിന്തുണയില്‍ യുഡിഎഫ് മത്സരിച്ചാല്‍ വിശ്വാസികള്‍ക്കിടയില്‍ അത് ആശയക്കുഴപ്പത്തിന് കാരണമാകുമെന്നും മുസ്ലിം സംഘടനകള്‍ മനസ്സിലാക്കുന്നു. യുഡിഎഫ് നേതൃത്വം ഇക്കാര്യത്തില്‍ നിലപാട് പറയാന്‍ വൈകിയെന്നാണ് മുസ്ലിം സംഘടനകളുടെ വിമര്‍ശനം. എല്‍ഡിഎഫ് അത് പ്രചരിപ്പിക്കുകയും ചെയ്തു. വിഷയത്തില്‍ കോണ്‍ഗ്രസും, ലീഗും കരുതലോടെ നേരത്തെ തന്നെ നിലപാട് പറയണമായിരുന്നു എന്നാണ് മുസ്ലിം സംഘടനകളുടെ അഭിപ്രായം.
യുഡിഎഫ് നേതാക്കളെ സമസ്ത ഇകെ, എപി വിഭാഗങ്ങളും, മുജാഹിദ് വിഭാഗങ്ങളും ഇക്കാര്യം അറിയിച്ചതായാണ് വിവരം. കോണ്‍ഗ്രസുമായോ, യുഡിഎഫുമായോ കൂടിയാലോചന നടത്താതെ ഏകപക്ഷീയമായാണ് എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ചതെന്നാണ് നേതാക്കള്‍ മറുപടി പറഞ്ഞത്. അതേസമയം തെരഞ്ഞെടുപ്പില്‍ ബി ജെ പി വിരുദ്ധകക്ഷികള്‍ ഒരുമിക്കുന്നതില്‍ തെറ്റില്ല എന്നതാണ് ജമാഅത്ത് ഇസ്ലാമിയുടെ നിലപാട്. ബിജെപിവിരുദ്ധ ചേരിയില്‍ നില്‍ക്കുന്ന എസ്ഡിപിഐയുടെ പിന്തുണ യുഡിഎഫിന് നേട്ടമാകുമെന്നും ജമാഅത്ത് ഇസ്ലാമി ചൂണ്ടിക്കാട്ടുന്നു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം