അനിത നിയമന ഉത്തവ് കൈപ്പറ്റി; നാളെ ജോലിയില്‍ പ്രവേശിക്കും

കോഴിക്കോട്: നിയമന ഉത്തരവ് വന്നതിനു പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നഴ്സിംഗ് അസിസ്റ്റന്റ് പി ബി അനിത നാളെ ജോലിയില്‍ പ്രവേശിക്കും. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തന്നെ ഇവര്‍ക്ക് നിയമനം നല്‍കണമെന്ന ഹൈകോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പിന്റെ ഈ നടപടി.
Also Read ; ഇന്ന് നാല് ജില്ലകളില്‍ മഴ മുന്നറിയിപ്പ്; ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ച് പീഡനം നേരിട്ട യുവതിക്കൊപ്പം നിന്ന നഴ്സ് പി ബി അനിതയെ പ്രതികാര നടപടിയെന്നോണം സ്ഥലം മാറ്റുകയായിരുന്നു. തുടര്‍ന്ന് ഇതിനെതിരെ ഇവര്‍ ഹൈകോടതിയെ സമീപിച്ചാണ് അനകൂല വിധി സമ്പാദിച്ചത്.കോടതി വിധി വന്നിട്ടും നിയമനം നല്‍കുന്നത് ആരോഗ്യ വകുപ്പ് അത് വൈകിപ്പിക്കുകയായിരുന്നു.
നിയമന ഉത്തരവ് വന്നെങ്കിലും താന്‍ നിരാശയിലാണെന്ന് അനിത പ്രതികരിച്ചു. വിഷയത്തില്‍ സര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജി അനാവശ്യമാണെന്ന് അനിത റിപ്പോര്‍ട്ടറിനോട് പറഞ്ഞു. എന്നാല്‍, കോടതി വിധിക്കെതിരെയല്ല അപ്പീല്‍ നല്‍കിയിരിക്കുന്നതെന്നും ചില കാര്യങ്ങള്‍ കൂടി കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനാണ് പുനഃപരിശോധന ഹര്‍ജി നല്‍കിയതെന്നുമാണ് ആരോഗ്യമന്ത്രി വീണജോര്‍ജ് വ്യക്തമാക്കിയിരിക്കുന്നത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം