December 18, 2025
#kerala #Top Four

മുഖ്യമന്ത്രി ആവശ്യപ്പെട്ടു; ജി സുധാകരന് ഇനി ആലപ്പുഴ സിപിഐഎം പ്രചാരണത്തിന്റെ നേതൃത്വം

ആലപ്പുഴ: ആലപ്പുഴ മണ്ഡലത്തിലെ സിപിഐഎമ്മിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ നേതൃത്വം ഏറ്റെടുത്ത് മുന്‍ മന്ത്രി ജി സുധാകരന്‍. പ്രായപരിധി മാനദണ്ഡത്തില്‍ പാര്‍ട്ടി നേതൃസമിതികളില്‍ നിന്ന് ഒഴിവായ സുധാകരന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ട പ്രകാരമാണ് ഈ ചുമതല ഏറ്റെടുത്തത്. സുധാകരന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് ജില്ലാ നേതൃത്വത്തിന് മുഖ്യമന്ത്രി മുന്‍പേ നിര്‍ദ്ദേശം നല്‍കിയിരുന്നു.

Also Read ; സി പി എം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; ഈ മാസം പിന്‍വലിച്ചത് ഒരു കോടി രൂപ

ത്രികോണ മത്സരച്ചൂടില്‍ അമര്‍ന്ന ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തില്‍ ജി സുധാകരന്റെ നേതൃത മികവ് ഉപയോഗപ്പെടുത്താനാണ് സിപിഐഎമ്മിന്റെ ഇപ്പോഴത്തെ തീരുമാനം. തിരഞ്ഞെടുപ്പില്‍ സംഘടനയെ നയിക്കുന്നതില്‍ പരിചയ സമ്പത്തുള്ള ജി സുധാകരന് ഇക്കാര്യത്തിലുള്ള മികച്ച ട്രാക്ക് റെക്കോര്‍ഡ് കണക്കിലെടുത്താണ പിണറായി വിജയന്‍ ഇതിന് മുന്‍കൈ എടുത്തത്.

പ്രചരണത്തിന്റെ തുടക്കത്തില്‍ തന്നെ സജീവം ആകണമെന്ന് അഭ്യര്‍ത്ഥിച്ച മുഖ്യമന്ത്രി ഇന്നലെ ആലപ്പുഴയില്‍ എത്തിയപ്പോള്‍ ജി സുധാകരനെ നേരിട്ട് കണ്ടു. പദവികള്‍ നോക്കാതെ ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുട നേതൃത്വം ഏറ്റെടുക്കാനാണ് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചത്. മുഖ്യമന്ത്രിയെ കണ്ടതിന് പിന്നാലെ സ്ഥാനര്‍ത്ഥി എ എം ആരിഫിനെതിരായ പ്രചരണങ്ങളെ പ്രതിരോധിക്കാന്‍ ജി സുധാകരന്‍ മുന്നിട്ടിറങ്ങുകയും ചെയ്തു.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *