സി.പി.എം സ്വത്ത് വിവരങ്ങള്‍ മറച്ചുവെച്ചെന്ന് ഇ.ഡി; തൃശൂരില്‍ മാത്രം സിപിഎമ്മിന് 101 സ്ഥാവരജംഗമ വസ്തുക്കള്‍
തൃശ്ശൂര്‍: സി.പി.എം സ്വത്ത് വിവരങ്ങള്‍ മറച്ചുവെച്ചെന്ന് ഇ.ഡി. തൃശ്ശൂര്‍ ജില്ലയില്‍ മാത്രം പാര്‍ട്ടിക്ക് 101 സ്ഥാവരജംഗമ വസ്തുക്കളുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കുന്നത്. എന്നാല്‍ ഐ.ടി വകുപ്പിന് നല്‍കിയ കണക്കില്‍ കാണിച്ചത് ഒരു കെട്ടിടം മാത്രമാണെന്നും ഏഴ് വസ്തുക്കള്‍ വിറ്റെന്നുമാണ് ലഭിക്കുന്ന വിവരം. തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയില്‍നിന്ന് സ്വത്തുക്കളുടെ വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്.
Also Read ; പൂക്കോട് വെറ്റിനറി സര്‍വകലാശാല സിദ്ധാര്‍ത്ഥന്റെ മരണം ; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വയനാട്ടിലേക്ക്
ജില്ലാ ആസ്ഥാനത്തെ സ്വത്തുവിവരം മാത്രമാണ് ആദായനികുതി കണക്കില്‍ കാണിച്ചത്. പ്രാദേശികതലത്തില്‍ പാര്‍ട്ടി ഓഫീസ് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട ഫണ്ട് പിരിവില്‍ ഇ.ഡി പ്രാഥമികാന്വേഷണം നടത്തിയിരുന്നു. ഇത്തരത്തില്‍ വിവരങ്ങള്‍ മറച്ചുവെക്കുന്നതില്‍ ദുരൂഹതയുണ്ടെന്നാണ് ഇ.ഡി സംശയിക്കുന്നത്. തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസിനേയും മുന്‍ എംപി പി.കെ. ബിജുവിനേയും ഇ.ഡി തിങ്കളാഴ്ചയും ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്.
Join with metro post : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































