December 18, 2025
#kerala #Politics #Top Four

കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചതിന് പിന്നാലെ കുരുക്കിലായി ഇടുക്കി രൂപത

തൊടുപുഴ: വിവാദ ചിത്രം ദ കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചത് വിവാദമായതിന് പിന്നാലെ വിശദീകരണവുമായി ഇടുക്കി രൂപത. സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമായി പള്ളികളിലെ ഇന്റന്‍സീവ് കോഴ്സിന്റെ ഭാഗമായായി നടത്തിയതായിരുന്നു വിവാദ ചിത്രത്തിന്റെ പ്രദര്‍ശനം. ഇത്തവണ വിശ്വാസോത്സവ പുസ്തകത്തിന്റെ വിഷയം പ്രണയം എന്നതായിരുന്നു. കുട്ടികളിലും യുവജനങ്ങളിലും ബോധവത്കരണം ഉണ്ടാക്കുന്നതിന്റെ ഭാഗമായി സിനിമ പ്രദര്‍ശിപ്പിക്കുകയും ചര്‍ച്ച ചെയ്യുകയുമായിരുന്നു. കേരളത്തില്‍ ഇപ്പോഴും ലൗജിഹാദ് നിലനില്‍ക്കുന്നുണ്ടെന്നും നിരവധി കുട്ടികള്‍ പ്രണയക്കുരുക്കില്‍ അകപ്പെടുന്നതിനാലുമാണ് വിഷയം എടുത്തതെന്നും കുട്ടികള്‍ക്ക് ബോധവത്കരണം നടത്തുക എന്ന ഉദ്ദേശ്യത്തോടെ മാത്രമാണ് ചിത്രം പ്രദര്‍ശിപ്പിച്ചതെന്നുമാണ് ഇടുക്കി രൂപതയുടെ വിശദീകരണം.

Also Read ; പ്രധാനമന്ത്രി തനി തറ ആര്‍എസ്എസുകാരന്‍, രാഹുല്‍ ഗാന്ധി വിസിറ്റിങ്ങ് പ്രൊഫസര്‍: എം വി ഗോവിന്ദന്‍

ഈ മാസം 2,3,4 തീയതികളിലായാണ് ഇടുക്കി രൂപത സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഇന്റന്‍സീവ് കോഴ്സ് സംഘടിപ്പിച്ചത്. ഇതില്‍ 10,11,12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായാണ് വിവാദ ചിത്രം പ്രദര്‍ശിപ്പിച്ചത്. ഇന്റന്‍സീവ് കോഴ്സിന്റെ ഭാഗമായാണ് ചിത്രം പ്രദര്‍ശിപ്പിച്ചതെന്നും, വര്‍ഗീയമാനം നല്‍കിയതുകൊണ്ടാണ് ചിത്രം വിവാദ ചര്‍ച്ചയായതെന്നും ഇടുക്കി രൂപത മീഡിയ കോഡിനേറ്റര്‍ ഫാദര്‍ ജിന്‍സ് പറഞ്ഞു.

ഈ മാസം അഞ്ചിനാണ് ദൂരദര്‍ശനില്‍ ചിത്രം പ്രദര്‍ശിപ്പിച്ചത്. വിവാദ സിനിമ സര്‍ക്കാര്‍ മാധ്യമത്തിലൂടെ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

Join with metro post :വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *