റിഷഭ് പന്തിനെ ഓവര്‍ടേക്ക് ചെയ്ത് സഞ്ജു സാംസണ്‍
ജയ്പൂര്‍: റിഷഭ് പന്തിനെ ഓവര്‍ടേക്ക് ചെയ്ത് സഞ്ജു സാംസണ്‍. ഐപിഎല്ലില്‍ നാലു മല്‍സരങ്ങളില്‍ നിന്നും 59 എന്ന മികച്ച ശരാശരിയോടെ 178 റണ്‍സുമായാണ് സഞ്ജു ഒന്നാം സ്ഥാനത്തെത്തിയത്. 150 എന്ന കിടിലന്‍ സ്ട്രൈക്ക് റേറ്റും രാജസ്ഥാന്‍ റോയല്‍സ് നായകനുണ്ട്. കളിച്ച നാലിന്നിങ്സുകളില്‍ രണ്ടിലും ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ അദ്ദേഹം കുറിക്കുകയും ചെയ്തു. ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ സീസണിലെ ആദ്യ കളിയില്‍ പുറത്താവാതെ നേടിയ 82 റണ്‍സാണ് സഞ്ജുവിന്റെ ഏറ്റവും മികച്ച പ്രകടനം. ഈ കളിയില്‍ അദ്ദേഹം പ്ലെയര്‍ ഓഫ് ദി മാച്ചാവുകയും ചെയ്തിരുന്നു.
Also Read ;നല്ല ശമ്പളത്തില്‍ റെയില്‍വേക്ക് കീഴില്‍ RITES കമ്പനിയില്‍ ജോലി നേടാം
ഇതോടെ ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്ത താരമായി സഞ്ജു മാറി. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്ണെടുത്ത ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ മാത്രമല്ല. ഓവറോള്‍ വിക്കറ്റ് കീപ്പര്‍മാരെയെടുത്താലും സഞ്ജു തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്. സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ വെടിക്കെട്ട് താരവും സൗത്താഫ്രിക്കന്‍ വിക്കറ്റ് കീപ്പറുമായ ഹെന്‍ട്രിച്ച് ക്ലാസനെ പിന്തള്ളിയാണ് സഞ്ജു കിങായി മാറിയത്.
അതേസമയം ഡല്‍ഹി ക്യാപ്പിറ്റല്‍സ് നായകന്‍ റിഷഭ് പന്തിന് നാലിന്നിങ്സുകളില്‍ നിന്നും രണ്ടു ഫിഫ്റ്റികളടക്കം 152 റണ്‍സ് ആണുള്ളത്. 38 ശരാശരിയില്‍ 158 സ്ട്രൈക്ക് റേറ്റോടെയാണിത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 







































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































