പൂക്കോട് വെറ്റിനറി സര്‍വകലാശാല സിദ്ധാര്‍ത്ഥന്റെ മരണം ; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വയനാട്ടിലേക്ക്
കല്‍പ്പറ്റ: പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വയനാട്ടിലേക്ക്. മനുഷ്യാവകാശ കമ്മീഷന്‍ ഇന്ന് വയനാട് പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ എത്തിയേക്കും. കേസ് ഏറ്റെടുത്ത സിബിഐ, കോളേജില്‍ പ്രാഥമിക പരിശോധന നടത്തി. സിദ്ധാര്‍ത്ഥനെ മര്‍ദ്ദിച്ച മുറിയും ഹോസ്റ്റലും പരിശോധിച്ചു. സിബിഐയുടെ എഫ്‌ഐആറില്‍ കൂടുതല്‍ പ്രതികളുടെ പേരുണ്ടെന്നാണ് ലഭിക്കുന്ന സൂചന. നാളെ സിദ്ധാര്‍ത്ഥന്റെ പിതാവിന്റെ മൊഴിയെടുക്കും.
Also Read ;ബെല്ലാരിയില്‍ കോടികളുടെ സ്വര്‍ണ പണ വേട്ട
സിദ്ധാര്‍ത്ഥന്റെ അച്ഛന്‍ ജയപ്രകാശിനോട് മൊഴിയെടുക്കാന്‍ വയനാട്ടിലെത്താനാണ് സിബിഐയുടെ നിര്‍ദേശം. കേസ് അന്വേഷിക്കുന്ന സിബിഐ സംഘം നേരത്തെ വയനാട്ടിലെത്തി ജില്ലാ പോലീസ് മേധാവിയുമായും അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കല്‍പ്പറ്റ ഡിവൈഎസ്പിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
Join with metro post :വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































