നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചെന്ന് റിപ്പോര്‍ട്ട്

കൊച്ചി:നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതിന്റെ വിവരങ്ങള്‍ പുറത്ത്.അതിജീവിതയുടെ ആരോപണം ശരിവെക്കുന്നതാണ് പുറത്തുവരുന്ന ജില്ലാ ജഡ്ജിയുടെ വസ്തുതാന്വേഷണ റിപ്പോര്‍ട്ട്.മൂന്ന് കോടതിയിലും മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചെന്നും,അങ്കമാലി മജിസ്‌ട്രേറ്റ് ലീന റഷീദ്, ജില്ലാ ജഡ്ജിയുടെ പി എ മഹേഷ്, വിചാരണ കോടതി ശിരസ്തദാര്‍ താജുദ്ദീന്‍ എന്നിവരാണ് പരിശോധിച്ചതെന്നും പുറത്തുവന്ന റിപ്പോര്‍ട്ടിലുണ്ട്.
Also Read ;മസാല ബോണ്ട് കേസില്‍ തോമസ് ഐസക്കിന് ആശ്വാസം; തല്‍കാലം ചോദ്യം ചെയ്യേണ്ടെന്ന് കോടതി
2018ല്‍ അങ്കമാലി മജിസ്‌ട്രേറ്റ് മെമ്മറി കാര്‍ഡ് സ്വകാര്യ കസ്റ്റഡിയിലാണ് സൂക്ഷിച്ചത്.അങ്ങനെ സൂക്ഷിക്കാമെന്ന ധാരണയിലാണ് അത് ചെയ്തതെന്നാണ് മൊഴി.2018 ഡിസംബര്‍ 13 ന് ജില്ലാ ജഡ്ജിയുടെ പി എ മഹേഷ് തന്റെ ഫേണില്‍ മെമ്മറി കാര്‍ഡ് പരിശോധിച്ചു. രാത്രി 10.52 ന് നടന്ന പരിശോധന ജഡ്ജിയുടെ നിര്‍ദ്ദേശ പ്രകാരണമാണെന്നാണ് മൊഴി.എന്നാല്‍ ജഡ്ജി ഇത്തരം ആവശ്യം നിര്‍ദ്ദേശിച്ചോ എന്ന് അന്വേഷണ റിപ്പോര്‍ട്ടിന്റെ ഭാഗമായി പരിശോധിച്ചില്ല. കൂടാതെ 2021 ജൂലൈ 19 ന് വിചാരണ കോടതി ശിരസ്തദാര്‍ താജുദ്ദീന്‍ മെമ്മറി കാര്‍ഡ് തന്റെ ഫോണില്‍ ഇട്ട് പരിശോധിച്ചതായും ഈ ഫോണ്‍ 2022 ഫെബ്രുവരിയിലെ യാത്രക്കിടയില്‍ നഷ്ടമായതായും മൊഴി നല്‍കിയിട്ടുണ്ട്.അനധികൃത പരിശോധനകളെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെങ്കിലും ഇവരുടെ ഫോണുകള്‍ കസ്റ്റഡിയിലെടുക്കുകയോ നടപടികള്‍ക്ക് നിര്‍ദ്ദേശിക്കുകയോ ചെയ്തിട്ടില്ല.സഹപ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ തെളിവ് കസ്റ്റഡിയിലെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് പോലും അയക്കാതെ മൊഴി അതേപടി വിശ്വസിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി എന്നാണ് അതിജീവിതയുടെ ആരോപണം. അതേസമയം, കുറ്റക്കാരെ സംരക്ഷിച്ചുള്ള വസ്തുതാന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചു.ഐജി റാങ്കില്‍ കുറയാത്ത പോലീസ് ഉദ്യോഗസ്ഥനോട് കേസ് അന്വേഷിക്കാന്‍ കോടതി നിര്‍ദ്ദേശിക്കണമെന്നാണ് അതിജീവിതയുടെ ആവശ്യം. ഹര്‍ജി വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കും.
Join with metro post :വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..