January 22, 2025
#india #Top Four

കോടതിയലക്ഷ്യകേസില്‍ ബാബാ രാംദേവിന്റെ മാപ്പപേക്ഷ സുപ്രീംകോടതി തള്ളി

ഡല്‍ഹി: പതഞ്ജലിയുടെ കോടതിയലക്ഷ്യകേസില്‍ ബാബാ രാംദേവിന്റെ മാപ്പപേക്ഷ സുപ്രീംകോടതി തള്ളി.പതഞജ്‌ലി മനപൂര്‍വം കോടതിയലക്ഷ്യം നടത്തിയെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി ഒരു കാരുണ്യവും പ്രതീക്ഷിക്കേണ്ടെന്നും മുന്നറിയിപ്പ് നല്‍കി.ഒരേ പോലെ പല മാപ്പേക്ഷ നല്‍കിയാല്‍ കോടതിയെ ബോധ്യപ്പെടുത്താമെന്ന് കരുതുന്നുണ്ടോ എന്നും കോടതി ചോദിച്ചു.പത്ഞ്ജലിയുടെ കാര്യത്തില്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ മനപൂര്‍വമായ വീഴ്ച വരുത്തി.അതുകൊണ്ട് തന്നെ പതഞ്ജലിക്കെതിരെ നടപടിയെടുക്കാമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഉറപ്പ് നല്‍കി.അതേ സമയം കേസ് പരിഗണിച്ചപ്പോള്‍ പതഞ്ജലിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. അലോപ്പതി മരുന്നുകള്‍ക്കെതിരായ പരസ്യങ്ങള്‍ അംഗീകരിക്കാനാകില്ലെന്നായിരുന്നു ആയുഷ് മന്ത്രാലയം സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ് മൂലത്തില്‍ വ്യക്തമാക്കിയത്.കൊവിഡ് പ്രതിരോധം എന്ന പേരില്‍ പതഞ്ജലി പുറത്തിറക്കിയ’കൊറോണിലിന്’ പരസ്യം നല്‍കരുതെന്ന് നിര്‍ദ്ദേശിച്ചുവെന്നും ഇതിന്റെ ക്ലിനിക്കല്‍ ട്രയല്‍ പൂര്‍ത്തിയായിരുന്നില്ലെന്നും സത്യവാങ്മൂലത്തില്‍ പരാമര്‍ശമുണ്ട്.എന്തായാലും കേസ് വീണ്ടും 16ന് പരിഗണിക്കുമെന്നും അന്ന് രാംദേവ് ഉള്‍പ്പെടെയുള്ളവര്‍ വീണ്ടും നേരിട്ട് ഹാജരാകണമെന്നും കോടതി അറിയിച്ചു.

Also Read ;നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചെന്ന് റിപ്പോര്‍ട്ട്

Leave a comment

Your email address will not be published. Required fields are marked *