#kerala #local news

മദ്യപാനത്തിനിടെ തര്‍ക്കം; യുവാവ് മര്‍ദനമേറ്റ് മരിച്ചു

പാലക്കാട്: മദ്യപിച്ചുണ്ടായ തര്‍ക്കത്തിനിടെ യുവാവ് മര്‍ദനമേറ്റു മരിച്ചു. പാലക്കാട് ചിറ്റിലഞ്ചേരിയിലാണ് സംഭവം നടന്നത്. കടമ്പിടി പാഴിയോട്ടില്‍ രതീഷ് (39) ആണ് മര്‍ദനത്തില്‍ മരിച്ചത്.പാഴിയോട് നൂല്‍നൂല്‍പ്പ് കേന്ദ്രത്തിനു മുന്നില്‍ ബുധനാഴ്ച വൈകിട്ട് 4 മണിയോടെയാണ് ഈ സംഭവം.

Also Read ;പത്തനംതിട്ടയില്‍ കടുത്ത പോരാട്ടം; കൊമ്പ് കോര്‍ത്ത് മുന്നണികള്‍

ഇതുമായി ബന്ധപ്പെട്ട് മരിച്ച യുവാവിന്റെ അയല്‍വാസിയായ നൗഫലിനെ (32) ആലത്തൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

നൗഫലും രതീഷും ബുധനാഴ്ച രാവിലെ മുതല്‍ മദ്യപിച്ചിരുന്നു. ഇതിനിടെ ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. രതീഷിന്റെ വീടിന്റെ മുന്നില്‍വെച്ചാണ് സംഭവം നടന്നത്. മദ്യലഹരിയില്‍ ആയതിനാല്‍ കസ്റ്റഡിയിലുള്ള നൗഫലിന്റെ പ്രാഥമിക ചോദ്യംചെയ്യലില്‍നിന്ന് കാര്യമായ വിവരമൊന്നും ലഭിച്ചിട്ടില്ല.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

 

Leave a comment

Your email address will not be published. Required fields are marked *