പത്തനംതിട്ടയില്‍ കടുത്ത പോരാട്ടം; കൊമ്പ് കോര്‍ത്ത് മുന്നണികള്‍

പത്തനംതിട്ട: ലോക്‌സഭ തിരഞ്ഞെടുപ്പിന് വെറും രണ്ട് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കേ ആരോപണ പ്രത്യാരോപണങ്ങളുമായി പരമാവധി വോട്ടുകള്‍ പെട്ടിയിലാക്കാനുള്ള ശ്രമത്തില്‍ എത്തിയിരിക്കുകയാണ് പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തില്‍ മുന്നണി സ്ഥാനാര്‍ത്ഥികള്‍.
Also Read; ഇസ്രായേല്‍ അക്രമണം; ഹമാസ് നേതാവിന്റെ മക്കളും പേരക്കുട്ടികളും കൊല്ലപ്പെട്ടു
ജനവിധിക്ക് ഇനി വെറും 15 ദിവസം മാത്രമാണ് ബാക്കി നില്‍ക്കുന്നത്. അനില്‍ ആന്റണിയുടെയും ആന്റോ ആന്റണിയുടെയും പരസ്പര ആരോപണങ്ങള്‍ യുഡിഎഫിനും എന്‍ഡിഎയ്ക്കും ഒരുപോലെ തലവേദന സൃഷ്ടിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഈ ആരോപണ പ്രത്യാരോപണങ്ങള്‍ രൂക്ഷമാകാനാണ് സാധ്യത. ദേശീയ തലത്തില്‍ ബിജെപി യുടെ പകപോക്കല്‍ നയം മൂലം പ്രചാരണത്തിന് പോലും ഫണ്ടില്ലെന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിയുടെ ഒരു വാദം. ജനങ്ങളുടെ പിന്തുണ യുഡിഎഫിന് ഉണ്ടെന്നും വിജയം ഉറപ്പാണെന്നും ആന്റോ ആന്റണി അദ്ദേഹം പറഞ്ഞു.
താനാണ് മണ്ഡലത്തില്‍ ലീഡ് ചെയ്യുന്നതെന്നും നേരിട്ട് തന്നോട് ഏറ്റ് മുട്ടി വിജയിക്കാനാകില്ലെന്ന് യുഡിഎഫിന് ബോധ്യമായെന്നും ഇത് കൊണ്ടാണ് തനിക്കെതിരെ ആരോപണങ്ങളുമായി യുഡിഎഫ് വന്നതെന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിയും വ്യക്തമാക്കി.എന്നാല്‍ ഇഡി വിഷയത്തില്‍ ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധി വന്നതിന്റെ ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക്. നന്ദകുമാര്‍ വിഷയത്തില്‍ ആന്റോ ആന്റണിയും അനില്‍ ആന്റണിയും പരസ്പരം ഏറ്റുമുട്ടുന്നത് എല്‍ഡിഎഫിന് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് എല്‍ഡിഎഫ് നേതൃത്വം.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം