സ്വര്‍ണമേ ഇതെങ്ങോട്ട് ? സംസ്ഥാനത്ത് ഇന്നും വില റെക്കോര്‍ഡില്‍
തിരുവനന്തപുരം:സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും റെക്കോര്‍ഡ് കുതിപ്പ്. പവന് 80 രൂപ വര്‍ധിച്ച് 52,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.10 രൂപ വര്‍ധിച്ച് 6,620 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഈ മാസം ഇതുവരെ 2080 രൂപയാണ് പവന് കൂടിയത്.ഇന്നലെയും സ്വര്‍ണത്തിന് 80 രൂപ കൂടിയിരുന്നു.കഴിഞ്ഞ ദിവസം ഒറ്റ ദിവസം തന്നെ രണ്ട് തവണ സ്വര്‍ണവില വര്‍ദ്ധിച്ചിരുന്നു.ആദ്യം കൂടിയത് 80 രൂപയും രണ്ടാമത് 200 രൂപയുമാണ് അന്ന് കൂടിയത്.
Also Read ; കേരളത്തില്‍ വൈദ്യുതി പ്രതിസന്ധിക്ക് സാധ്യത; സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട
ആഗോള വിപണിയിലെ വില വര്‍ദ്ധനയാണ് സ്വര്‍ണ വില വര്‍ധിക്കാനുള്ള പ്രധാന കാരണം. ഡോളറിനോട് രൂപയുടെ മൂല്യം ഇടിഞ്ഞതും സുരക്ഷിത നിക്ഷേപമായി സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചതും വില വര്‍ധനയ്ക്ക് കാരണമായിട്ടുണ്ട്.ഇനി വരും ദിവസങ്ങളിലും സ്വര്‍ണ വില ഇതേപോലെ കുതിച്ച് ഉയരുമെന്ന് തന്നെയാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.
Join with metro post :വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..