December 18, 2025
#Tech news

ജാഗ്രത വേണം; ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ആപ്പിള്‍, ഇന്ത്യയുള്‍പ്പെടെ 92 രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ്

ഡല്‍ഹി:രാജ്യത്തെ ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് വീണ്ടും മുന്നറിയിപ്പുമായി ആപ്പിള്‍ കമ്പനി. ഇന്ത്യയുള്‍പ്പെടെ 92 രാജ്യങ്ങള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.പെഗാസസ് ഉള്‍പ്പെടെയുള്ള മാല്‍വെയറുകളുടെ പ്രയോഗം തുടരുകയാണെന്നും അതുകൊണ്ട് തന്നെ ജാഗ്രത പാലിക്കണമെന്നുമാണ് മുന്നറിയിപ്പ്.സര്‍ക്കാര്‍ ഏജന്‍സികളാണ് ഇത്തരത്തില്‍ വന്‍ തുക ചിലവുള്ള പെഗാസസ് ഉപയോഗിക്കുന്നത് എന്നും മുന്നറിയിപ്പില്‍ ചൂണ്ടികാണിക്കുന്നുണ്ട്.അതുകൊണ്ട് തന്നെ സോഫ്റ്റ് അപ്‌ഡേറ്റിനുള്ള നിര്‍ദേശവും ആപ്പിള്‍ കമ്പനി നല്‍കുന്നുണ്ട്.കഴിഞ്ഞ ഒക്ടോബറില്‍ ഇത്തരത്തില്‍ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതുമായി ബന്ധപ്പെട്ട മുന്നറിയിപ്പിനെ ചൊല്ലി ഇന്ത്യയിലെ പാര്‍ലമെന്റില്‍ വന്‍ ബഹളമുണ്ടായിരുന്നു.

Also Read ;അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിനെ ന്യായീകരിച്ച് പ്രധാനമന്ത്രി; മദ്യനയ കേസില്‍ സിബിഐ കോടതിയില്‍

Leave a comment

Your email address will not be published. Required fields are marked *