December 18, 2025
#Crime #kerala #Top Four

മെമ്മറികാര്‍ഡ് കേസില്‍ നിര്‍ണായക ഇടപെടല്‍; സാക്ഷിമൊഴികള്‍ അതിജീവിതക്ക് നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിത നല്‍കിയ ഹര്‍ജിയില്‍ അനുകൂല വിധി. മെമ്മറികാര്‍ഡ് പരിശോധിച്ചതിലെ അന്വേഷണ റിപ്പോര്‍ട്ടിനാധാരമായ സാക്ഷിമൊഴികള്‍ തനിക്ക് നല്‍കണമെന്നായിരുന്നു ഹര്‍ജി.ആ ഹര്‍ജിയിലാണ് ഇപ്പോള്‍ അനുകൂല വിധി വന്നിരിക്കുന്നത്. എറണാംകുളം സെഷന്‍സ് കോടതിക്കാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.സാക്ഷിമൊഴികള്‍ അതിജീവിതയ്ക്ക് ലഭിക്കേണ്ടതാണെന്നും അതിജീവിതയുടെ ആവശ്യം നിലനില്‍ക്കുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.അതിജീവിതയുടെ ആവശ്യം നിരസിക്കാന്‍ മറ്റ് കാരണങ്ങളൊന്നും തന്നെ ഇല്ലായെന്നും ഹര്‍ജിയിലെ മറ്റ് ആവശ്യങ്ങളില്‍ മെയ് 30ന് വാദം കേള്‍ക്കുമെന്നും ജസ്റ്റിസ് കെ ബാബു അറിയിച്ചു.

Also Read;കേരളം ചോദിച്ചത് 5000 കോടി; കേന്ദ്രാനുമതി 3000 കോടി

അതേ സമയം അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചുവെന്ന ദിലീപിന്റെ വാദം ഹൈക്കോടതി തള്ളി.വസ്തുതാ അന്വേഷണ റിപ്പോര്‍ട്ട് രഹസ്യ റിപ്പോര്‍ട്ടല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

Join with metropost :വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

കേസിലെ സുപ്രധാന തെളിവായ മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി ഉപയോഗിച്ചതിനുള്ള തെളിവ് ഇന്നലെ പുറത്ത് വന്ന റിപ്പേര്‍ട്ടില്‍ വ്യക്തമാണ്. എന്നാല്‍ ജുഡീഷ്യല്‍ ഓഫീസറും കോടതി ജീവനക്കാരുമാണ് മെമ്മറി കാര്‍ഡ് പരിശോധിച്ചതെന്നാണ് ഹണി എം വര്‍ഗീസിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. പ്രതികളെ സംരക്ഷിക്കുന്ന രീതിയിലാണ് ഹണി എം വര്‍ഗീസ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് വിമര്‍ശനമുണ്ട്.അതിജീവിതയുടെ ഹര്‍ജിയില്‍ പ്രധാനമായും ഉന്നയിക്കുന്നത് ഹൈക്കോടതി മേല്‍നോട്ടത്തില്‍ ഐജി റാങ്കിലുള്ള പ്രത്യേക പോലീസ് സംഘം കേസന്വേഷിക്കണമെന്നും ജഡ്ജി ഹണി എം വര്‍ഗീസ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്നുമാണ് ഇക്കാര്യങ്ങളിലാണ് മെയ് 30ന് വാദം കേള്‍ക്കുക.

Leave a comment

Your email address will not be published. Required fields are marked *