മാസപ്പടി കേസില്‍ മാത്യുകുഴല്‍നാടന്റെ ഹര്‍ജിയില്‍ വിധി ഇന്ന്; മുഖ്യമന്ത്രിക്കും മകള്‍ക്കും നിര്‍ണായകം
തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ വീണാ വിജയനുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ നല്‍കിയ ഹര്‍ജിയില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഇന്ന് വിധി പറയും.മാസപ്പടി വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടാണ് കുഴല്‍നാടന്‍ ആദ്യം കോടതിയെ സമീപിച്ചത്.പിന്നീട് കോടതി നേരിട്ട് അന്വേഷിണം നടത്തിയാല്‍ മതിയെന്ന നിലപാടിലായി കുഴല്‍നാടന്‍.ഇക്കാര്യത്തിലാണ് കോടതി ഇന്ന് വിധി പറയുന്നത്.കഴിഞ്ഞയാഴ്ച്ച ഈ കേസ് പരിഗണിച്ചപ്പേഴാണ് വിജിലന്‍സ് അന്വേഷണം വേണ്ടെന്നും കോടതി നേരിട്ട് അന്വേഷിക്കണമെന്നും മാത്യു കുഴല്‍നാടന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്.
Also Read ; സര്‍ക്കാര്‍ ഓഫീസില്‍ ഡാറ്റ എന്ട്രി ഓപ്പറേറ്റര്‍ ജോലി
പ്രസ്തുത ഹര്‍ജി വിധി പറയാനായി തെളിവുകള്‍ കോടതിക്ക് നേരിട്ട് കൈമാറാമെന്നും മാത്യു കുഴല്‍നാടന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയെ അറിയിച്ചിട്ടുണ്ട്. മാസപ്പടിയില്‍ അന്വേഷണം വേണമോ, വേണമെങ്കില്‍ അത് കോടതി നേരിട്ടുള്ള അന്വേഷണമാണോ അതോ വിജിലന്‍സ് അന്വേഷണമാണോ എന്നതിലാണ് ഇന്ന് കോടതി തീരുമാനം പ്രഖ്യാപിക്കുക.
Join with metropost :വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..