34 കോടി മോചനദ്രവ്യം സമാഹരിച്ചെങ്കിലും റഹീമിന് ഇനിയും കടമ്പകള്‍ ബാക്കി; ജയില്‍ മോചിതനാവാന്‍ ചുരുങ്ങിയത് ഒന്നരമാസം
കോഴിക്കോട്: സൗദിയിലെ ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ടുള്ള തിരക്കിട്ട ശ്രമങ്ങളിലാണ് റഹീമിന്റെ നിയമസഹായകമ്മിറ്റി.ഇന്നലെയാണ് റഹീമിന്റെ മോചനത്തിനായുള്ള ധനസമാഹാരം പൂര്‍ത്തിയായത്.34 കോടി രൂപയാണ് മുഴുവന്‍ മോചനദ്രവ്യമായി സൗദി പൗരന്റെ കുടുംബം ആവശ്യപ്പെട്ടത്.ദയാധനം സമാഹരിച്ച വിവരം ഇന്ത്യന്‍ എംബസിയേയും അറിയിച്ചിട്ടുണ്ട്.
Also Read ; ഇത് അനീതിയും ഞെട്ടിക്കുന്നതുമാണ്;കോടതിയില്‍ സ്വകാര്യത സംരക്ഷിക്കപ്പെട്ടില്ലെന്ന് അതിജീവിത
ഒരിക്കലും സാധ്യമാവില്ല എന്ന് കരുതിയ 34 കോടി സമാഹരിച്ചെങ്കിലും റഹീമിനെ നാട്ടിലെത്തിക്കാന്‍ കടമ്പകള്‍ ഇനിയും ബാക്കിയാണ്.സൗദി കുടുംബത്തിന്റെ അഭിഭാഷകനുമായി ഇന്ന് തന്നെ കൂടിക്കാഴ്ചക്ക് സമയം തേടിയിട്ടുണ്ട്.കരാര്‍ പ്രകാരമുള്ള തുക സമാഹരിച്ചിട്ടുണ്ടെന്നും വധശിക്ഷ റദ്ദാക്കണമെന്നുള്ള കാര്യവും കോടതിയെ അറിയിക്കണമെന്നും കുടുംബം ആവശ്യപ്പെടും.കോടതിയുടെ അനുമതി കിട്ടിയ ശേഷമായിരിക്കും സമാഹരിച്ച തുക ഇന്ത്യന്‍ എംബസി വഴി കൈമാറുക.തുടര്‍ന്ന് വധ ശിക്ഷ റദ്ദാക്കികൊണ്ടുള്ള ഉത്തരവ് ഇറക്കണം.ഇന്ത്യന്‍ എംബസിയുടെ ഭാഗത്ത് നിന്നും ഫലപ്രദമായ ഇടപെടലുകള്‍ നടക്കുന്നുണ്ടെന്ന് റിയാദിലെ അബ്ദുള്‍ റഹീം നിയമസഹായ സമിതി അറിയിച്ചു.എന്നാല്‍ കോടതിയുമായി ബന്ധപ്പെട്ട നിരവധി നടപടി ക്രമങ്ങള്‍ ബാക്കിയുള്ളതിനാല്‍ റഹീമിന്റെ മോചനത്തിന് ചുരുങ്ങിയത് ഒന്നരമാസമെങ്കിലും എടുക്കേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































