#kerala #Top News

ട്രെയിനില്‍ യുവാവിന് പാമ്പ് കടിയേറ്റതായി സംശയം, പരിശോധനക്കായി ബോഗി സീല്‍ ചെയ്തു

കോട്ടയം: ട്രെയിനില്‍ യുവാവിന് പാമ്പ് കടിയേറ്റതായി സംശയം. മധുര- ഗുരുവായൂര്‍ എക്സ്പ്രസിലാണ് സംഭവം. കോട്ടയം ഏറ്റുമാനൂരില്‍ വെച്ചാണ് യുവാവിന് പാമ്പുകടിയേറ്റതെന്നാണ് വിവരം. മധുര സ്വദേശി കാര്‍ത്തിയെന്നയാള്‍ക്കാണ് പരിക്കേറ്റത്. കടിച്ചത് പാമ്പാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.

Also Read ; മനോജ് മദ്യപിക്കാറില്ല, പ്രധാനറോഡിലെ പ്ലാസ്റ്റിക് വള്ളിയാണ് അപകടത്തിന് കാരണം: പൊലീസിനെതിരെ കുടുംബം

യുവാവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാമ്പാണോ എലിയാണോ കടിച്ചത് എന്ന് പരിശോധിക്കുകയാണ്. പരിശോധന നടത്തി ബോഗി സീല്‍ ചെയ്തു.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *