December 18, 2025
#kerala #Top News

പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി കെട്ടിയ വടം കഴുത്തില്‍ കുരുങ്ങി; ബൈക്ക് യാത്രികന്‍ മരിച്ചു

കൊച്ചി: വടം കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികന്‍ മരിച്ചു. കൊച്ചി പള്ളിമുക്കിലാണ് ഈ അപകടമുണ്ടായത്. തേവര സ്വദേശി മനോജ് ഉണ്ണി(28)യാണ് മരിച്ചത്.കൊച്ചി കോര്‍പ്പറേഷനിലെ താത്ക്കാലിക ജീവനക്കാരനാണ്. പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി ക്രമീകരിച്ച വടമാണ് യാത്രക്കാരന്റെ കഴുത്തില്‍ കുരുങ്ങിയത്.

Also Read ; മോദിക്ക് പിന്നാലെ രാഹുലും വരുന്നു; സംസ്ഥാനത്ത് ഇന്ന് പ്രചാരണത്തിന് ചൂടേറും

ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം. മനോജിന് ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്നും വിവരമുണ്ട്. പൊലീസ് കൈകാട്ടിയിട്ടും നിര്‍ത്താതെ മുന്നോട്ടെടുത്തപ്പോഴാണ് അപകടമുണ്ടായത്. മൃതദേഹം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *