January 22, 2025
#Career #india #Top Four

2023 ലെ സിവില്‍ സര്‍വീസ് പരീക്ഷാ ഫലം; ഒന്നാം റാങ്ക് ആദിത്യ ശ്രീവാസ്തവക്ക്, 4ാം റാങ്ക് മലയാളിക്ക്

ഡല്‍ഹി: 2023 ലെ സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ലഖ്‌നൗ സ്വദേശി ആദിത്യ ശ്രീവാസ്തവയാണ് ഒന്നാം റാങ്ക് കരസ്ഥമാക്കിയത്.
അനിമേഷ് പ്രധാന്‍, ദൊനുരു അനന്യ റെഡി എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.നാലാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് റാം കുമാറിനാണ്. എറണാകുളം സ്വദേശിയയ സിദ്ധാര്‍ത്ഥ് റാംകുമാര്‍ അഞ്ചാം പരിശ്രമത്തിലാണ് ഈ നേട്ടം കരസ്ഥമാക്കിയത്. കഴിഞ്ഞ തവണ 121-ാം റാങ്കായിരുന്നു സിദ്ധാര്‍ത്ഥിന് ലഭിച്ചത്. എഴുതിയ മൂന്ന് തവണയും സിദ്ധാര്‍ത്ഥ് റാങ്ക് പട്ടികയില്‍ ഇടം പിടിച്ചിരുന്നു. അച്ഛന്‍ രാംകുമാര്‍ ചിന്മയ കോളേജിലെ റിട്ടയേര്‍ഡ് പ്രിന്‍സിപ്പിലാണ്. സഹോദരന്‍ ആദര്‍ശ് കുമാര്‍ ഹൈക്കോടതിയില്‍ വക്കീലാണ്.

Also Read ;വിഗ്രഹ കള്ളന്‍, കാട്ടുകള്ളന്‍ പരാമര്‍ശം; അനില്‍ ആന്റണിയും സുരേന്ദ്രനും 25 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് വക്കീല്‍ നോട്ടീസ്

1016 പേരുടെ റാങ്ക് പട്ടികയില്‍ ഇക്കുറി മലയാളി തിളക്കമാണ് പ്രതിഫലിച്ചത്. വിഷ്ണു ശശികുമാര്‍ (31 റാങ്ക്), അര്‍ച്ചന പി പി (40 റാങ്ക്), രമ്യ ആര്‍ ( 45 റാങ്ക്), ബിന്‍ ജോ പി ജോസ് (59 റാങ്ക്), പ്രശാന്ത് എസ് (78 റാങ്ക്), ആനി ജോര്‍ജ് (93 റാങ്ക്), ജി ഹരിശങ്കര്‍ (107 റാങ്ക്), ഫെബിന്‍ ജോസ് തോമസ് (133 റാങ്ക്), വിനീത് ലോഹിദാക്ഷന്‍ (169 റാങ്ക്), മഞ്ജുഷ ബി ജോര്‍ജ് (195 റാങ്ക്), അനുഷ പിള്ള (202 റാങ്ക്), നെവിന്‍ കുരുവിള തോമസ് (225 റാങ്ക്), മഞ്ഞിമ പി (235 റാങ്ക്) എന്നിവരാണ് റാങ്ക് നേടിയ മറ്റ് മലയാളികള്‍. 1016 പേരുടെ പട്ടികയില്‍ 80 പേരെ ഐഎഎസിനും 37 പേരെ ഐഎഫ്എസിനും 200 പേരെ ഐപിഎസിനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *