#International #Sports #Top News

ദീപശിഖയില് നൂറ് തെളിഞ്ഞു; പാരിസ് ഒളിമ്പിക്‌സിന് ഇനി 100 നാള്‍ കൂടെ

ഏതന്‌സ് (ഗ്രീസ്): ലോക കായികമഹാമേളയായ വേനല്‍ക്കാല ഒളിമ്പിക്‌സിന് ഫ്രാന്‌സ് തലസ്ഥാനമായ പാരിസില്‍ തിരിതെളിയാന്‍ ഇനി 100 നാള്. ഏഴ് വര്‍ഷത്തെ ഒരുക്കങ്ങളോടെ ജൂലൈ 26നാണ് ഒളിമ്പിക്‌സ് തുടക്കമാവുന്നത്. അന്നേദിവസം പാരിസില് ഒളിമ്പിക് ജ്വാല തെളിയിക്കാന് ദീപശിഖയുമായി ഒളിമ്പിക്‌സിന്റെ ജന്മനാടായ ഗ്രീസിലെ പുരാതന ഒളിമ്പിയയില്‌നിന്ന് പ്രയാണവും തുടങ്ങി.

Also Read; ദുബായില്‍ കനത്ത മഴ;കൊച്ചിയില്‍ നിന്നുള്ള മൂന്ന് വിമാനങ്ങള്‍ റദ്ദാക്കി

ആഗസ്റ്റ് 11 വരെ നടക്കുന്ന മേളയില് 329 ഇനങ്ങളിലായി 10500 ഓളം കായിക പ്രതിഭകളാണ് മാറ്റുരക്കുക. 1900, 1924 വര്‍്ഷങ്ങള്ക്കുശേഷം ഇത് മൂന്നാം തവണയാണ് ഒളിമ്പിക്‌സ് പാരിസിലെത്തുന്നത്. ഒളിമ്പിയയില് ഹെറാ ദേവതയുടെ ക്ഷേത്രത്തിന് സമീപം പുരോഹിത വേഷമണിഞ്ഞ ഗ്രീക്ക് നടി മേരി മിന ദീപശിഖയിലേക്ക് ജ്വാല പകര്ന്നു.

ആകാശം മേഘാവൃതമായിരുന്നതിനാല് മുന്നിശ്ചയിച്ച പോലെ നേരിട്ട് സൂര്യപ്രകാശത്തില് നിന്ന് ജ്വാലയുണ്ടാക്കാന് കഴിഞ്ഞില്ല. തലേന്ന് ഡ്രസ് റിഹേഴ്‌സലിനിടെ ജ്വലിപ്പിച്ചതാണ് ദീപശിഖയിലേക്ക് പകര്‍ന്ന് യുദ്ധങ്ങളും സംഘര്ഷങ്ങളും വര്ധിച്ചുവരുന്ന ദുഷ്‌കര സമയത്ത് ഒളിമ്പിക് ജ്വാല പ്രതീക്ഷയുടെ പ്രതീകമാണെന്ന് ചടങ്ങില് സംസാരിച്ച അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാച്ച് പറഞ്ഞു.

ആളുകള് അനുദിനം അഭിമുഖീകരിക്കുന്ന വിദ്വേഷവും ആക്രമണവും നിഷേധാത്മക വാര്ത്തകളും കൊണ്ട് മടുത്തിരിക്കുകയാണ്. നമ്മളെ ഒന്നിപ്പിക്കുന്ന, ഏകീകരിക്കുന്ന, പ്രത്യാശ നല്കുന്ന ഒന്നിനായി തങ്ങള് കൊതിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്ത്തു.

പ്രയാണത്തിലെ പ്രഥമ ഓട്ടക്കാരനായ ഗ്രീസിന്റെ ഒളിമ്പിക്‌സ് തുഴച്ചില് ജേതാവ് സ്റ്റെഫാനോസ് നൗസ്‌കോസിന്റെ ടോര്ച്ചിലേക്കാണ് ആദ്യ ജ്വാല കൈമാറിയത്. ചെറിയ ഓട്ടത്തിനുശേഷം അദ്ദേഹം ആതിഥേയ നഗരത്തിന്റെ പ്രതിനിധി ഫ്രാന്‌സിനായി നീന്തലില് മൂന്നുതവണ ഒളിമ്പിക് മെഡല് നേടിയ ലോര് മനൗഡൗവിന് പകര്ന്നു. ഒളിമ്പിക്‌സ് ദീപശിഖ പ്രയാണത്തിന് നേതൃത്വം വഹിക്കുന്നത് ലോര് മനൗഡൗ ആണ്.

ഗ്രീസിലുടനീളം 11 ദിവസത്തെ പ്രയാണത്തിനുശേഷം ഏപ്രില് 26 ന് 1896ലെ ആദ്യത്തെ ആധുനിക ഗെയിംസ് നടന്ന ആതന്‌സിലെ പാനഥെനൈക് സ്റ്റേഡിയത്തില്വെച്ച് ജ്വാല ഔദ്യോഗികമായി പാരിസ് ഒളിമ്പിക്‌സ് സംഘാടകര്ക്ക് കൈമാറും. തുടര്ന്ന് ഫ്രാന്‌സിലേക്ക് കപ്പലില് പുറപ്പെടും.

മേയ് എട്ടിന് ഫ്രാന്‌സിലെ മാഴ്‌സെയിലില് ദീപശിഖയെത്തും. പഴയ തുറമുഖത്ത് നടക്കുന്ന ചടങ്ങില് ഒന്നരലക്ഷം ആളുകളെയാണ് പ്രതീക്ഷിക്കുന്നത്. ഇവിടെ അവസാനടോര്ച്ച് വഹിക്കുന്നയാള് ഒമ്പതിന് വെലോഡ്‌റം സ്റ്റേഡിയത്തിന്റെ മേല്ക്കൂരയില് കയറും.

ആതിഥേയ രാജ്യത്ത് 68 ദിവസത്തെ പ്രയാണത്തിനുശേഷം ജൂലൈ 26ന് ഒളിമ്പിക് ജ്വാല തെളിക്കുന്നതോടെ പാരീസില് സമാപിക്കും. യുക്രെയ്‌ന് അധിനിവേശത്തിന്റെ പശ്ചാത്തലത്തിലും റഷ്യന്, ബെലാറഷ്യന് അത്‌ലറ്റുകള്ക്ക് ഒളിമ്പിക്‌സില് മത്സരിക്കാന് ഐ.ഒ.സി വഴിയൊരുക്കിയിട്ടുണ്ട്. ദേശീയപതാകയോ ഗാനമോ ഇല്ലാത്ത നിഷ്പക്ഷ അത്‌ലറ്റുകളായാണ് അവര് ഇറങ്ങുക.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *