പഠനം പൂര്‍ത്തിയാക്കണമെന്നാവശ്യം; ഓയൂരിലെ കുട്ടിയെ തട്ടികൊണ്ടുപോയ കേസിലെ മൂന്നാം പ്രതി അനുപമ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി

കൊട്ടാരക്കര: കൊല്ലം ഓയൂരില്‍ നിന്ന് ആറ് വയസുകാരിയെ തട്ടികൊണ്ട് പോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിലെ മൂന്നാം പ്രതി അനുപമ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി.തനിക്ക് പഠനം പൂര്‍ത്തിയാക്കണമെന്നും അതിനായി ജാമ്യം അനുവദിച്ചു തരണമെന്നുമാണ് അനുപമയുടെ ആവശ്യം.അഡ്വ പ്രഭു വിജയകുമാര്‍ വഴിയാണ് ജാമ്യാപേക്ഷ നല്‍കിയത്.സോഷ്യല്‍ മീഡിയയിലും യുട്യൂബിലും നിറഞ്ഞു നില്‍ക്കുന്ന വ്‌ളോഗര്‍ കൂടിയായിരുന്നു അനുപമ. ഇതിനെ തുടര്‍ന്ന് രൂക്ഷമായ പൊതുവിമര്‍ശനത്തിനും അനുപമ വിധേയമായിരുന്നു.
Also Read ; 14 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും പൃഥ്വിയും ഒന്നിക്കുന്ന ത്രില്ലര്‍ സിനിമക്ക് സൂചന.
ഈ കേസില്‍ ഇതാദ്യമായാണ് പ്രതികളുടെ ഭാഗത്ത് നിന്നും ജാമ്യാപേക്ഷ വരുന്നത്. കേസില്‍ അനുപമയുടെ പിതാവ് കെ ആര്‍ പത്മ കുമാര്‍, മാതാവ് അനിതാകുമാരി എന്നിവരാണ് മറ്റ് പ്രതികള്‍.
Join with metropost :വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
മോചനദ്രവ്യം ആവശ്യപ്പെട്ട് നവംബര്‍ 27 നാണ് കൊട്ടാരക്കര ഓയൂര്‍ പരിസരത്ത് നിന്നും കുട്ടിയെ തട്ടികൊണ്ട് പോയത്.പൊതുസമൂഹത്തില്‍ ഏറെ ചര്‍ച്ചയായതിനെ തുടര്‍ന്ന് കുട്ടിയെ കൊല്ലത്തെ ആശ്രമം മൈതാനത്ത് ഉപേക്ഷിച്ച് പ്രതികള്‍ മുങ്ങുകയായിരുന്നു. പിന്നീട് തമിഴ്നാട്ടിലേക്ക് കടന്ന പ്രതികളെ ഡിസംബര്‍ 2 ന് പോലീസ് അറസ്റ്റ് ചെയ്തു. കേസ് അന്വേഷണം നടത്തിയ കൊല്ലം റൂറല്‍ ക്രൈംബ്രാഞ്ച് 90 ദിവസത്തിനകം കുറ്റപത്രം നല്‍കി.