കളിക്കുന്നതിനിടെ മൂന്നാംനിലയില്‍നിന്ന് വീണ 13 വയസ്‌ക്കാരി മരിച്ചു; നാലുവയസ്സുകാരി ചികിത്സയില്‍
മട്ടാഞ്ചേരി: വീടിന്റെ മൂന്നാംനിലയില്‍ കളിക്കുന്നതിനിടെ താഴേക്ക് വീണ രണ്ടു കുട്ടികളില്‍ ഒരാള്‍ മരിച്ചു. മട്ടാഞ്ചേരി ഗേലാസേഠ് പറമ്പില്‍ ഷക്കീറിന്റെയും സുമിനിയുടെയും മകള്‍ നിഖിത (13) ആണ് മരിച്ചത്. ഫോര്‍ട്ട്‌കൊച്ചി ഫാത്തിമ ഗേള്‍സ് ഹൈസ്‌കൂളില്‍ എട്ടാംക്‌ളാസ് വിദ്യാര്‍ഥിനിയാണ് നിഖിത. ബുധനാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. ബന്ധു കൂടിയായ നാല് വയസ്സുകാരിക്കൊപ്പം കളിക്കുകയായിരുന്നു നിഖിത.
Also Read ;പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ് ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു
ചെറിയ കുട്ടി പെട്ടെന്ന് നിഖിതയെ കെട്ടിപ്പിടിച്ചതോടെ രണ്ടുപേരും മറിഞ്ഞ് താഴേക്ക് വീണു. വീഴ്ചയില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റ നിഖിതയെ ഉടനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പരിക്കേറ്റ നാല് വയസ്സുകാരി ചികിത്സയിലാണ്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം