#kerala #Top Four

സുരക്ഷയില്‍ അടിമുടി മാറ്റം; തിരക്ക് നിയന്ത്രണം കടുകട്ടി, കുടമാറ്റത്തിന് ജനങ്ങളെ പ്രത്യേകം ക്രമീകരിക്കും

തൃശൂര്‍: തൃശൂര്‍ പൂരത്തിന് ഇതുവരെ കാണാത്തത്ര സുരക്ഷയൊരുക്കി കേരളാ പോലീസ്.കുടമാറ്റ സമയത്ത് എങ്ങനെ ജനത്തെ വടം കെട്ടി നിയന്ത്രിക്കാം, വടം അഴിച്ചുമാറ്റി പൂരപ്രേമികളെ എങ്ങനെ പ്രവേശിപ്പിക്കണം തുടങ്ങിയവയെല്ലാം സേനാംഗങ്ങള്‍ക്ക് വിശദീകരിച്ചു കൊടുത്തു. തൃശൂര്‍ ജില്ലാ കമ്മീഷണര്‍ അങ്കിത് അശോകന്റെ നേതൃത്വത്തില്‍ സുരക്ഷാ സംവിധാനത്തിന്റെ ട്രയല്‍ റണ്‍ നടത്തി.
തെക്കേഗോപുരനടയിലും പരിസര പ്രദേശങ്ങളിലും പോലീസ് കണ്‍ട്രോള്‍ റൂമിലുമായി ഡ്യൂട്ടിക്ക് വിന്യസിപ്പിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥരേയും ഉള്‍പ്പെടുത്തി 2 മണിക്കൂറോളമാണ് ട്രയല്‍ റണ്‍ നടത്തിയത്.

Also read ; പൂര ലഹരിയിലേക്ക് തൃശൂര്‍; നെയ്തലക്കാവിലമ്മ തെക്കേ ഗോപുരം തുറക്കുന്നതോടെ പൂര വിളംബരം
ആനകളുടെ 6 മീറ്റര്‍ അരികിലേക്ക് ജനങ്ങള്‍ എത്താത്ത വിധം കര്‍ശന സുരക്ഷാ സംവിധാനമാണ് ഇത്തവണ ഒരുങ്ങുകയെന്നാണ് സൂചന.സാമ്പിള്‍ ദിവസം പൂരനഗരിയില്‍ ഒരുക്കിയ ബാരിക്കേട് സംവിധാനം സുരക്ഷാ നടപടികള്‍ എത്രത്തോളം കട്ടിയാകുമെന്നതിന്റെ സൂചനയാണ് നല്‍കിയത്.തെക്കേഗോപുരനട മുതല്‍ സ്വരാജ് റൗണ്ട് വരെ വടം കെട്ടിയുറപ്പിക്കാന്‍ ഇരുവശത്തായി തൂണുകള്‍ നാട്ടി. കഴിഞ്ഞ വര്‍ഷം സുരക്ഷാ സംവിധാനങ്ങള്‍ പാളിയതോടെ പോലീസും ദേവസ്വങ്ങളും തമ്മില്‍ ഇടയുന്ന സാഹചര്യം ഉണ്ടായിരുന്നു.ചരിത്രത്തിലാധ്യമായി പൂര പ്രേമികള്‍ക്ക് നേരെ പോലീസ് ലാത്തി വീശുന്ന സാഹചര്യവുമുണ്ടായി. ഇത്തവണ എന്തായാലും കുടമാറ്റ സമയത്ത് ജനങ്ങളെ വേര്‍ത്തിരിച്ച് നിര്‍ത്താനുള്ള സാധ്യത ഏറെയാണ്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *