January 22, 2025
#kerala #Top Four

കണ്ണിനാനന്ദമായി പൂരനഗരിയിലെ ആനച്ചമയ പ്രദര്‍ശനം

തൃശൂര്‍: പൂരത്തോടനുബന്ധിച്ചുള്ള വര്‍ണാഭമായ തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങളുടെ ആനച്ചമയത്തിന് തുടക്കമായി.ആനപ്പുറത്തേറാന്‍ കാത്തിരിക്കുന്ന വ്യത്യസ്തമായ കുടകള്‍, വേനല്‍ സൂര്യനില്‍ കൂടുതല്‍ തിളങ്ങാന്‍ അണിഞ്ഞൊരുങ്ങിയ നെറ്റിപ്പട്ടങ്ങള്‍, ഒട്ടേറെ പീലിക്കണ്ണുകള്‍ ചേര്‍ത്തൊരുക്കിയ ആലവട്ടങ്ങള്‍,കാറ്റില്‍ പാറാന്‍ ഒരുങ്ങി നില്‍ക്കുന്ന വെഞ്ചാമരങ്ങള്‍ എന്നിവയും ആനയാഭരണങ്ങളുടെ ശേഖരവുമായാണ് ഇത്തവണത്തെ ആനച്ചമയ പ്രദര്‍ശനത്തിന് തുടക്കമായിരിക്കുന്നത്.തിരുവമ്പാടിയുടെ ചമയ പ്രദര്‍ശനം ഷൊര്‍ണൂര്‍ റോഡിലെ കൗസ്തുഭം ഹാളിലും, പാറമേക്കാവിന്റേത് സ്വരാജ് റൗണ്ടിലെ ക്ഷേത്ര അഗ്രശാലയിലുമാണ്. ഇന്ന് രാവിലെ 10 മുതല്‍ രാത്രി 12 വരെയാണ് ചമയ പ്രദര്‍ശനം ഉണ്ടായിരിക്കുക.വേനല്‍ ചൂടിനെ പോലും വകവെക്കാതെ ഇന്നലെ തന്നെ വന്‍ ജന തിരക്കാണ് ഇന്നലെ ചമയ പ്രദര്‍ശനം കാണാന്‍ എത്തിയത്.ഇരുവിഭാഗങ്ങളുടെയും ചമയ ഉദ്ഘാടനം മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്തു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *