‘ഓരോ വോട്ടും ശബ്ദവും പ്രധാനം’- നരേന്ദ്ര മോദി, എക്‌സ് പോസ്റ്റിലൂടെ ആഹ്വാനം
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു കഴിഞ്ഞു. വോട്ടടെടുപ്പ് ആരംഭിച്ചതിനു പിന്നാലെ വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കളും കന്നി വോട്ടര്‍മാരും സമ്മതിദാന അവകാശം വിനിയോഗിക്കണമെന്നു അദ്ദേഹം ആഹ്വാനം ചെയ്തു. തമിഴ് അടക്കമുള്ള വിവിധ ഭാഷകളില്‍ എക്‌സ് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ ആഹ്വാനം.
Also Read ; കേരള ജല വിഭവ വികസന വിനിയോഗ കേന്ദ്രത്തില്‍ നല്ല ശമ്പളത്തില്‍ ജോലി
‘ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024 ഇന്ന് ആരംഭിക്കുന്നു! 21 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 102 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്നതിനാല്‍, ഈ മണ്ഡലങ്ങളിലെ എല്ലാ വോട്ടര്‍മാരും തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. യുവാക്കളോടും ആദ്യമായി വോട്ട് ചെയ്യുന്നവരോടും വന്‍ തോതില്‍ വോട്ട് ചെയ്യാനും അഭ്യര്‍ത്ഥിക്കുന്നു. കാരണം ഓരോ വോട്ടും ഓരോ ശബ്ദവും പ്രധാനമാണ്!’- പ്രധാനമന്ത്രി കുറിച്ചു.
21 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലേക്കാണ് ഇന്ന് ജനങ്ങള്‍ സമ്മതിദാനം രേഖപ്പെടുത്തുക. അരുണാചല്‍പ്രദേശ്, സിക്കിം എന്നിവിടങ്ങളിലായി 92 നിയമസഭാ സീറ്റിലേക്കും ഇന്ന് വോട്ടെടുപ്പു നടക്കും. രാവിലെ ഏഴ് മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































