January 22, 2025
#International #Top News

സൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു, ഏഴ് പേരെ കാണാതായി

ടോക്കിയോ: സൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.ജപ്പാനിലാണ് സംഭവം. സംഭവത്തില്‍ ഏഴ് പേരെ കാണാതായതായും അധികൃതര്‍ അറിയിച്ചു.ജപ്പാനിലെ സെല്‍ഫ് ഡിഫന്‍സ് ഫോഴ്‌സിന്റെ വക്താവാണ് ഇത് സംബന്ധിച്ച വിവരം സ്ഥിരീകരിച്ചത്. ആദ്യം ഒരാളെ രക്ഷപ്പെടുത്തിയെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ട രണ്ട് ഹെലികോപ്റ്ററുകളുടെ ചില ഭാഗങ്ങള്‍ കടലില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.

Also Read ; കേരള ബാങ്കില്‍ ക്ലാര്‍ക്ക് ജോലി – 230 ഒഴിവുകള്‍

ടോറിഷിമ ദ്വീപിന് സമീപം രാത്രി 10:38 ന് ഒരു ഹെലികോപ്റ്ററുമായുള്ള ആശയവിനിമയം നഷ്ടമായി. ഒരു മിനിറ്റിനു ശേഷം ഈ ഹെലികോപ്റ്ററില്‍ നിന്ന് അടിയന്തര സിഗ്‌നല്‍ ലഭിച്ചു.ശേഷം രാത്രി 11.04ഓടെ, രണ്ടാമത്തെ ഹെലികോപ്റ്ററുമായുള്ള ആശയവിനിമയവും അതേ പ്രദേശത്ത് നഷ്ടപ്പെടുകയുണ്ടായി.രണ്ട് ഹെലികോപ്റ്ററുകളും തകര്‍ന്നതായാണ് നിഗമനമെന്ന് പ്രതിരോധ മന്ത്രി മിനോരു കിഹാര പറഞ്ഞു. കൂട്ടിയിടിയുടെ കാരണം സംബന്ധിച്ച് വ്യക്തതയില്ല. ഹെലികോപ്റ്ററുകളില്‍ ഉണ്ടായിരുന്നവരെ കണ്ടെത്തി അവരുടെ ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി.
ഹെലികോപ്റ്ററുകള്‍ അന്തര്‍വാഹിനികളെ നേരിടാനുള്ള പരിശീലനം രാത്രിയില്‍ നടത്താറുണ്ട്. ഇതിനിടെയാണ് അപകടമുണ്ടായത്. ഫ്‌ലൈറ്റ് റെക്കോര്‍ഡറുകള്‍ വീണ്ടെടുത്തതായും ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിക്കാനുള്ള സാധ്യത ഉള്‍പ്പെടെ പരിശോധിക്കുകയാണെന്നും മിനോരു കിഹാര കൂട്ടിച്ചേര്‍ത്തു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *