പേരാവൂരില്‍ കള്ളവോട്ട് നടന്നിട്ടില്ല, വോട്ട് ചെയ്തത് ക്രമപ്രകാരം; വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കണ്ണൂര്‍ ജില്ലാ കളക്ടര്‍
കണ്ണൂര്‍: പേരാവൂരിലെ കള്ളവോട്ട് സംബന്ധിച്ച യുഡിഎഫ് പരാതി തള്ളി കണ്ണൂര്‍ ജില്ലാ കളക്ടര്‍. കള്ളവോട്ട് നടന്നിട്ടില്ലെന്നും വോട്ട് രേഖപ്പെടുത്തിയതില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. സഹായി വോട്ട് ചെയ്തത് ക്രമപ്രകാരമാണ്. പോളിങ്ങ് ഉദ്യോഗസ്ഥര്‍ക്ക് നടപടിക്രമങ്ങളില്‍ വീഴ്ച സംഭവിച്ചിട്ടില്ല. മൈക്രോ ഒബ്സര്‍വര്‍, പോളിങ്ങ് ഓഫീസര്‍, വോട്ടര്‍, സഹായി വോട്ടര്‍ എന്നിവരുടെ മൊഴി എടുത്തതില്‍ നിന്നും വീഡിയോ പരിശോധിച്ചതില്‍ നിന്നും നടപടിക്രമങ്ങളില്‍ വീഴ്ചയോ അപാകതയോ സംഭവിച്ചിട്ടില്ലെന്ന് കണ്ടെത്തിയതായി കളക്ടര്‍ അറിയിച്ചു.
Also Read ; ഇന്‍സുലിന്‍ നല്‍കുന്നില്ല, കെജ്രിവാളിനെ ജയിലില്‍ കൊലപ്പെടുത്താന്‍ ശ്രമം; സുനിതാ കെജ്രിവാള്‍
പേരാവൂര്‍ മണ്ഡലത്തിലെ 123ാം നമ്പര്‍ ബൂത്തിലെ വോട്ടറായ 106 വയസ്സുകാരിയായ കല്ല്യാണിയുടെ വോട്ട്, സമര്‍ദ്ദത്തിലാക്കി സിപിഐഎം ബ്രാഞ്ച് കമ്മിറ്റി അംഗം ചെയ്തു എന്നായിരുന്നു പരാതി. യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ഏജന്റാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. വോട്ട് ചെയ്ത കല്യാണിയുടെ കുടുംബവും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 







































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































