January 22, 2025
#kerala #Top Four

തൃശൂര്‍ പൂരത്തിന്റെ പൊലിമ നഷ്ടപ്പെടുത്തിയത് കമ്മീഷണര്‍ തന്നെ; കെ മുരളീധരന്‍, സംഭവത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം വേണം

തൃശ്ശൂര്‍: തൃശൂര്‍ പൂരം കുളമാക്കിയത് പോലീസാണെന്ന് യുഡ്എഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ എം പി. പൂരവുമായി ബന്ധപ്പെട്ട് പോലീസിനെതിരെ ഉണ്ടായ പരാതിയില്‍ തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോക്, അസി. കമ്മീഷണര്‍ സുദര്‍ശന്‍ എന്നിവരെ സ്ഥലമാറ്റാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് മുരളീധരന്റെ പ്രതികരണം. നിലവിലെ അന്വേഷണം പര്യാപ്തമല്ലെന്നും കമ്മീഷണര്‍ എന്തെങ്കിലും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയോ എന്ന അറിയേണ്ടതുണ്ടെന്നും അതിന് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നുമാണ് മുരളീധരന്‍ പറഞ്ഞത്.

Also Read ; ഷാരോണ്‍ വധക്കേസ്; പ്രതി ഗ്രീഷ്മയുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

‘കമ്മീഷണറെ തല്‍കാലത്തേക്ക് മാറ്റിനിര്‍ത്തുകയാണ്. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ വീണ്ടും ഇവിടെത്തന്നെ കൊണ്ടുവരും. ആളെപ്പറ്റിക്കാനാണ് ഈ നടപടി. പൂരം കലക്കാന്‍ രാവിലെ മുതല്‍ കമ്മീഷണര്‍ ശ്രമിച്ചുകൊണ്ടിരുന്നു. കമ്മീഷണര്‍ പൂരം കലക്കുന്നതിന് ഞാന്‍ തന്നെ സാക്ഷി. ബ്രഹ്മസ്വം മഠത്തില്‍ പാസ് കാണിച്ചെത്തിയവരെ തടഞ്ഞു. എന്നെ തടയാന്‍ നോക്കിയിരുന്നെങ്കില്‍ വിവരം അറിഞ്ഞേനെ. പൂരത്തിന്റെ പൊലിമ മുഴുവന്‍ പോയി.’ കെ മുരളീധരന്‍ പറഞ്ഞു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

ബിജെപി സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിയാണ് പ്രശ്നം പരിഹരിച്ചത് എന്നാണ് ബിജെപി സൈബര്‍ പോരാളികള്‍ പറയുന്നത്. എന്നാല്‍ പൂരത്തിന്റന്ന് സുരേഷ് ഗോപിയെ എവിടെയും കണ്ടില്ലെന്നും പുറം വേദനയാണെന്ന് പറഞ്ഞു പോയയാള്‍ പിന്നീട് സേവാഭാരതിയുടെ ആംബുലന്‍സില്‍ വന്ന് ഷോ കാണിച്ചെന്നും അതിന് ശേഷം സൈബര്‍ പ്രവര്‍ത്തകരെക്കൊണ്ട് പ്രശ്നം പരിഹരിച്ചത് താനാണെന്ന് പറയിപ്പിച്ചതും ഹിഡന്‍ അജണ്ടയുടെ ഭാഗമാണെന്നാണ് കെ മുരളീധരന്‍ ആരോപിക്കുന്നത്.തെരഞ്ഞെടുപ്പ് രാഷ്ടീയത്തില്‍ പൂരത്തെ വോട്ടുക്കച്ചവടത്തിനുള്ള ഒരു മറയാക്കിയെന്നും അത് അന്തര്‍ധാരയുടെ ഭാഗമാണെന്നും മുരളീധരന്‍ വ്യക്തമാക്കി. തൃശ്ശൂരില്‍ യുഡിഎഫ് എന്തായാലും വിജയിക്കും പക്ഷേ ബിജെപി രണ്ടാം സ്ഥാനത്ത് വന്നാല്‍ അതിന് ഉത്തരവാദി പിണറായി വിജയന്‍ ആയിരിക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു.

Also Read ; സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം ബുധനാഴ്ച്ച വരെ; കേരളം വെള്ളിയാഴ്ച്ച വിധി എഴുതും

പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പരിഗണനയില്‍ രാഹുല്‍ ഗാന്ധി ഇല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയോടും കെ മുരളീധരന്‍ പ്രതികരിച്ചു. കേരളത്തില്‍ നിന്ന് സിപിഐഎം എംപിമാരുണ്ടായാല്‍ രാഹുല്‍ ഗാന്ധിയെ പിന്തുണയ്ക്കില്ല എന്നാണ് പിണറായിയുടെ പ്രസ്താവനയുടെ അര്‍ഥമെന്നും സിപിഐഎം ഇന്‍ഡ്യാ മുന്നണിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുമെന്നതിന്റെ ഉദാഹരണമാണിതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം കേരളത്തില്‍ നിന്നും ഇടതുപക്ഷത്തിന്റെ ഒരു എംപിമാരെപോലും ഡല്‍ഹിക്കയക്കരുതെന്നും മോദിക്ക് വേണ്ടി അവര്‍ ഇന്ത്യ മുന്നണിയെ കുളമാക്കുമെന്നും കൂടാതെ കോണ്‍ഗ്രസിനെ പോലും തലപ്പത്തെത്തിക്കാന്‍ ഇടത് പക്ഷം സമ്മതിക്കില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.രാഹുല്‍ ഗാന്ധി തന്നെയാണ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് മുരളീധരന്‍ പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *