തൃശൂര്‍ വേണം, പകരം ലാവ് ലിന്‍ കേസ് ഒഴിവാക്കും; ഇ പി ജയരാജനോട് പ്രകാശ് ജാവദേക്കര്‍ ആവശ്യപ്പെട്ടെന്ന് ദല്ലാള്‍ നന്ദകുമാര്‍
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ ജയിക്കാന്‍ സഹായിച്ചാല്‍ പകരം ലാവ്ലിന്‍ കേസ് ഒഴിവാക്കുമെന്ന് ബിജെപി വാഗ്ദാനം ചെയ്തുവെന്ന് ദല്ലാള്‍ നന്ദകുമാര്‍. താനുമായുള്ള ഇ പി ജയരാജന്റെ കൂടിക്കാഴ്ചയ്ക്കിടെ അപ്രതീക്ഷിതമായി പ്രകാശ് ജാവദേക്കര്‍ വന്നു. അദ്ദേഹം വരുമെന്ന് ഇ പിക്ക് അറിയില്ലായിരുന്നു. ഈ ആവശ്യങ്ങള്‍ ജാവദേക്കര്‍ അവതരിപ്പിച്ചു.
സുരേഷ് ഗോപിയെ എങ്ങനെയും ജയിപ്പിക്കണമെന്നായിരുന്നു ആവശ്യം. ഡല്‍ഹിയിലെ ജാവദേക്കറിന്റെ വീട്ടില്‍ വെച്ച് അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്താമെന്ന് പറഞ്ഞുവെന്നും നന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു.
Also Read ; വോട്ട് പാഴാക്കരുതെന്ന് പ്രചരിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയ മമിത ബൈജുവിന് വോട്ടില്ല ഗയ്സ്
എന്നാല്‍ തൃശൂരിലെ സീറ്റ് സിപിഐയ്ക്കാണെന്ന് ഇ പി വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷമാണ് കൂടിക്കാഴ്ച നടന്നത്. എന്നാല്‍ തീയതി ഓര്‍മ്മയില്ല. ഇ പി ജയരാജനോട് സംസാരിച്ച ശേഷമാണ് ഇന്ന് ഇക്കാര്യം വെളിപ്പെടുത്തുന്നതെന്നും നന്ദകുമാര്‍ വ്യക്തമാക്കി. കെ സുധാകരന്‍ ബിജെപിയിലേക്ക് പോകാന്‍ തീരുമാനം എടുത്തിരുന്നുവെന്ന് ജാവദേക്കര്‍ പറഞ്ഞു. കെ പി സിസി പ്രസിഡന്റ് ആയതിനാല്‍ ശ്രമം പാളി കെ മുരളീധരന്‍, പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല എന്നിവരുമായും ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും നന്ദകുമാര്‍ ആരോപിച്ചു
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..