January 22, 2025
#india #Politics

നരേന്ദ്ര മോദിയുടെ വിദ്വേഷ പരാമര്‍ശം എക്‌സില്‍ പങ്കുവച്ചു; ബിജെപിക്കെതിരെ കേസെടുത്ത് ബെംഗളൂരു പോലീസ്

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പരാമര്‍ശം എക്‌സ് ഹാന്‍ഡില്‍ ട്വീറ്റ് ചെയ്ത ബിജെപിക്കെതിരെ കേസെടുത്ത് ബെംഗളൂരു പോലീസ്. കോണ്‍ഗ്രസിന്റെ പ്രകടന പത്രിക മുസ്ലീം പ്രകടനപത്രികയാണെന്ന മോദിയുടെ പരാമര്‍ശമാണ് ബിജെപി എക്‌സില്‍ പങ്കുവച്ചത്.തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരമാണ് ബെംഗളൂരു മല്ലേശ്വരം പോലീസ് കേസെടുത്തത്.മതവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിച്ചെന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആര്‍ പി ആക്ട് 125ാം വകുപ്പ് ഐപിസി 153ാം വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.

Also Read; ബീഹാറില്‍ ജെഡിയു നേതാവ് വെടിയേറ്റ് മരിച്ചു

അതിനിടെ വിദ്വേഷ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി വൈകുന്നതില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമാണ്. വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. മോദിയുടെ കാര്യം വരുമ്പോള്‍ മാത്രം കമ്മീഷന്റെ നട്ടെല്ല് വളയുന്നുവെന്നാണ് പ്രതിപക്ഷം വിമര്‍ശിക്കുന്നത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

വിദ്വേഷ പ്രസംഗത്തില്‍ മോദിക്കെതിരെ നടപടിയാവശ്യപ്പെട്ട് ഗുജറാത്തി പ്രവാസികള്‍ രംഗത്ത് വന്നിട്ടുണ്ട്. അമേരിക്കയിലുള്ള ഒരു സംഘം ഗുജറാത്തികള്‍ ഇതിനായി പ്രചാരണം തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഒരു ലക്ഷം ഇ-മെയിലുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അയക്കാനാണ് തീരുമാനം.

 

Leave a comment

Your email address will not be published. Required fields are marked *