January 22, 2025
#india #Tech news #Top Four

സര്‍ക്കാരിന് 100 ദിവസം കൊണ്ട് 38 കോടി നേടിക്കൊടുത്ത് ഒരു പാലം

മുംബൈ: രാജ്യത്തെ ഏറ്റവും നീളമേറിയ കടല്‍പ്പാലമായ മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്കില്‍ (എംടിഎച്ച്എല്‍, അടല്‍ സേതു) നിന്നും കോടികള്‍ സ്വന്തമാക്കി സര്‍ക്കാര്‍. ഗതാഗതത്തിനായി ഈ പാലം തുറന്നുനല്‍കി 100 ദിവസം പിന്നിട്ടതോടെ ടോള്‍ നിരക്കായി മാത്രം ഇതുവരെ ലഭിച്ചത് 38 കോടി രൂപയെന്ന് അനൗദ്യോഗിക കണക്ക്.

Also Read; ദളപതി 69 ല്‍ അനിരുദ്ധ് രവിചന്ദറും പുതിയ അപ്‌ഡേറ്റ് പുറത്ത്

ഏറെ തിരക്കുള്ള മുംബൈ നഗരത്തെയും നവി മുംബൈയെയും നേരിട്ട് ബന്ധിപ്പിക്കുന്ന 22 കിലോമീറ്റര്‍ ദൂരമുള്ള കടല്‍പ്പാലം ജനുവരി 13നാണ് ഗതാഗതത്തിനായി തുറന്നുനല്‍കിയത്. നവി മുംബൈയില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രാ സമയം ഒന്നരമണിക്കൂറില്‍ നിന്ന് 20 മിനിറ്റായി ചുരുങ്ങുമെന്നതാണ് അടല്‍ സേതുവിന്റെ നേട്ടം. 18,000 കോടി രൂപ ചെലവഴിച്ചാണ് പാലം നിര്‍മിച്ചത്.

ആദ്യ 100 ദിവസത്തിനുള്ളില്‍ 21.9 ലക്ഷം വാഹനങ്ങള്‍ അടല്‍ സേതുവിലൂടെ കടന്നുപോയെന്നാണ് ഏപ്രില്‍ 23 വരെയുള്ള കണക്ക്. ഒരു ദിവസം ചെറുതും വലുതുമായ 22,000 വാഹനങ്ങള്‍ പാലത്തിലൂടെ കടന്നുപോകുന്നുണ്ടെന്നാണ് കണക്ക്. 21.1 ലക്ഷം കാറുകള്‍ പാലത്തിലൂടെ കടന്നുപോയപ്പോള്‍ 16,569 ബസുകളും 43,876 മള്‍ട്ടി ആക്‌സില്‍ ട്രക്കുകളും ഇതുവഴി കടന്നുപോയി. ദിവസം 70,000 വാഹനങ്ങള്‍ അടല്‍ സേതുവിലൂടെ കടന്നുപോകുമെന്നായിരുന്നു നിഗമനം, എന്നാല്‍ ഉയര്‍ന്ന ടോള്‍ നിരക്ക് മൂലം ആളുകള്‍ പാലത്തിലൂടെയുള്ള യാത്ര ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ വരുമാനത്തില്‍ ഗണ്യമായ കുറവ് സംഭവിച്ചു. പാലം തുറന്ന് ആദ്യ 15 ദിവസത്തിനുള്ളില്‍ 4.5 ലക്ഷം വാഹനങ്ങള്‍ കടന്നുപോയപ്പോള്‍ ടോള്‍ നിരക്കില്‍ നിന്നുമാത്രം 9 കോടിയിലധികം രൂപ നേടിയിരുന്നു. എന്നാല്‍ പിന്നീട് യാത്രക്കാരുടെ എണ്ണം കുറഞ്ഞു.

കാറുകള്‍ക്കും എസ്യുവികള്‍ക്കും ഒരു സൈഡിലേക്ക് 250 രൂപ സെവ്രി മുതല്‍ ചിര്‍ലെ വരെ (നവി മുംബൈ) നല്‍കണം. സെവ്രി മുതല്‍ ശിവാജി നഗര്‍വരെ 200 രൂപയാണ്. രണ്ടുവശത്തേക്കുമായി 375 രൂപ നല്‍കണം. 12,500 രൂപയാണ് പ്രതിമാസ പാസ്. ഒരു വര്‍ഷത്തേക്കുള്ള പാസിന് 1.5 ലക്ഷം നല്‍കണം. പാലത്തില്‍ വാഹനങ്ങള്‍ നിര്‍ത്താനോ സെല്‍ഫി ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ പകര്‍ത്താനോ അനുവാദമില്ല. പാലത്തില്‍ വാഹനം നിര്‍ത്തി ഫോട്ടോ പകര്‍ത്തിയ കേസില്‍ ലക്ഷങ്ങണാണ് പിഴയായി ഈടാക്കിയത്. ലോകത്തെ ഏറ്റവും നീളമേറിയ പാലങ്ങളില്‍ പന്ത്രണ്ടാമതാണ് അടല്‍ സേതു. മുംബൈ, നവി മുംബൈ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റുകള്‍ രജിസ്റ്റര്‍ ചെയ്തത്. മുംബൈ പോലീസ് പാലത്തിന്റെ മുംബൈ ഭാഗത്തും നവി മുംബൈ പോലീസും അവരുടെ ഭാഗത്തും പരിശോധനകളും നിരീക്ഷണവും നടത്തുന്നുണ്ട്.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *