January 22, 2025
#kerala #Politics #Top Four

ഇ പി , ജാവ്‌ദേക്കര്‍ കൂടിക്കാഴ്ച പിണറായി വിജയന്‍ അറിയാതെ നടക്കില്ല : കെ സി വേണുഗോപാല്‍

ആലപ്പുഴ: ഇ പി ജയരാജനും പ്രകാശ് ജാവ്‌ദേക്കറുമായുളള കൂടികാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയാതെ നടക്കില്ലെന്ന് കെ സി വേണുഗോപാല്‍. ജയരാജന്റെ കൂട്ടുകെട്ടിനെയാണ് മുഖ്യമന്ത്രി തള്ളിപ്പറഞ്ഞത് എന്നാല്‍ പ്രകാശ് ജാവ്‌ദേക്കറെ കുറിച്ച് മുഖ്യമന്ത്രി ഒന്നും പറഞ്ഞില്ലെന്നും കെ സി പറഞ്ഞു. കേന്ദ്ര ഏജന്‍സികളെ ഭയക്കുന്ന മുഖ്യമന്ത്രി ബിജെപിയുമായി രഹസ്യ ധാരണക്ക് ശ്രമിക്കുകയാണെന്നും അത് പുറത്തായപ്പോളഅ# ജയരാജനെ ബലിയാടാക്കിയാതാണെന്നും കെ സി പറഞ്ഞു. ഇതില്‍ നിന്ന് മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും ഒഴിഞ്ഞു മാറാന്‍ ആവില്ലെന്നും. ഇരുകൂട്ടരും ഇതില്‍ മറുപടി പറയണമെന്നും കെ സി വ്യക്തമാക്കി.

Also Read ; പ്രകാശ് ജാവ്‌ദേക്കറുമായുള്ള കൂടിക്കാഴ്ച്ച : ഇ പിയുടെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം തെറിച്ചേക്കും

മുഖ്യമന്ത്രിയുടെ വാക്കുകള്‍ വിശ്വസനീയമല്ലെന്നും ഈ തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സ്നേഹിക്കുന്ന യഥാര്‍ത്ഥ ആളുകളുടെ വോട്ടുകള്‍ യുഡിഎഫിന് ലഭിക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു. യുഡിഎഫിന് മേധാവിത്വമുള്ള ബൂത്തുകളിലാണ് ഇന്നലെ വോട്ടെടുപ്പ് തടസപ്പെടുകയോ വൈകുകയോ ചെയ്തത്. ഉദ്യോഗസ്ഥരെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് സംവിധാനങ്ങളെ ഹൈജാക്ക് ചെയ്തുവെന്ന് വേണുഗോപാലാല്‍ കുറ്റപ്പെടുത്തി.ഇതിലൂടെ പോളിംഗ് ശതമാനം കുറക്കലായിരുന്നു ലക്ഷ്യം. പക്ഷേ അവരുടെ കണക്ക് കൂട്ടലുകള്‍ തെറ്റി. യുഡിഎഫ് അനുകൂല തരംഗം കേരളത്തില്‍ അലയടിച്ചുവെന്നും പാര്‍ട്ടി ഇത് ഗൗരവമായി ഏറ്റെടുക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

തെരഞ്ഞെടുപ്പ് തടസ്സപ്പെടുത്തിയതുമായി ബന്ധപ്പെട്ട് നിയമ നടപടിയിലേക്ക് പാര്‍ട്ടി നീങ്ങും.സി ആര്‍ മഹേഷ് എംഎല്‍എക്കെതിരായ കേസ് അംഗീകരിക്കാന്‍ കഴിയില്ല. തെരഞ്ഞെടുപ്പ് കാലത്ത് എങ്കിലും പോലീസ് നിഷ്പക്ഷമാകണം. വാദിയെ പ്രതിയാക്കി കേസെടുത്തു. മോദി അവിടെ ചെയ്യുന്നതാണ് പിണറായി ഇവിടെ ചെയ്യുന്നത്. എങ്ങനെയും വിജയിക്കുക എന്നതാണ് എല്‍ഡിഎഫ് ലക്ഷ്യം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തും ജാഗ്രതക്കുറവുണ്ടായെന്നും വേണുഗോപാല്‍ ആരോപിച്ചു.

 

Leave a comment

Your email address will not be published. Required fields are marked *