#kerala #Movie

‘മലയാളി ഫ്രം ഇന്ത്യ’ ചിത്രം മെയ് 1ന് തീയറ്ററുകളില്‍ ; ബുക്കിങ്ങുകള്‍ ആരംഭിച്ചു

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച് ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനാകുന്ന പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രം ‘മലയാളി ഫ്രം ഇന്ത്യ’ മെയ് 1ന് തീയറ്ററുകളില്‍ റിലീസ് ചെയ്യൂന്നു.

Also Read ; സിവില്‍ കോടതിയില്‍ ക്ലാര്‍ക്ക് ജോലി

‘ജനഗണമന’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷമുള്ള ലിസ്റ്റിന്‍- ഡിജോ കൂട്ടുകെട്ട് പ്രത്യേകതയുള്ള ചിത്രം കൂടിയാണ് ‘മലയാളി ഫ്രം ഇന്ത്യ ‘ ചിത്രത്തിന്റെ ടിക്കറ്റുകള്‍ ബുക്ക് മൈ ഷോയിലും പേറ്റിഎംലൂടെയും റിസര്‍വ് ചെയ്യാവുന്നതാണ്

നിവിന്‍ പോളിക്കൊപ്പം അനശ്വര രാജന്‍, ധ്യാന്‍ ശ്രീനിവാസന്‍, സെന്തില്‍ കൃഷ്ണ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഒരു കംപ്ലീറ്റ് എന്റര്‍ടെയ്‌നര്‍ ആണ്. ഛായാഗ്രഹണം സുദീപ് ഇളമന്‍, സംഗീതം ജെയ്ക്‌സ് ബിജോയ്, സഹനിര്‍മ്മാതാവ് -ജസ്റ്റിന്‍ സ്റ്റീഫന്‍, ലൈന്‍ പ്രൊഡ്യൂസര്‍ -സന്തോഷ് കൃഷ്ണന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ -നവീന്‍ തോമസ്, എഡിറ്റര്‍ ആന്‍ഡ് കളറിങ് -ശ്രീജിത്ത് സാരംഗ്, ആര്‍ട്ട് ഡയറക്ടര്‍ -അഖില്‍രാജ് ചിറയില്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ -പ്രശാന്ത് മാധവന്‍, വസ്ത്രലങ്കാരം -സമീറ സനീഷ്, മേക്കപ്പ് -റോണെക്‌സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ -ബിന്റോ സ്റ്റീഫന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -ഗിരീഷ് കൊടുങ്ങല്ലൂര്‍, സൗണ്ട് ഡിസൈന്‍ -SYNC സിനിമ, ഫൈനല്‍ മിക്‌സിങ് -രാജകൃഷ്ണന്‍ എം ആര്‍., അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഡിസ്ട്രിബൂഷന്‍ ഹെഡ് -ബബിന്‍ ബാബു, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് -അഖില്‍ യെശോധരന്‍, ലൈന്‍ പ്രൊഡക്ഷന്‍ -റഹീം പി എം കെ (ദുബായ്), ഡബ്ബിങ് സൗത്ത് സ്റ്റുഡിയോ, ഗ്രാഫിക്‌സ് -ഗോകുല്‍ വിശ്വം, കൊറിയോഗ്രാഫി -വിഷ്ണു ദേവ്, സ്റ്റണ്ട് -മാസ്റ്റര്‍ ബില്ലാ ജഗന്‍, പി ആര്‍ ഓ -മഞ്ജു ഗോപിനാഥ്, ഡിസൈന്‍ -ഓള്‍ഡ്മങ്ക്‌സ്, സ്റ്റില്‍സ് -പ്രേംലാല്‍, വിഎഫ്എക്‌സ് ,പ്രോമിസ്, മാര്‍ക്കറ്റിങ് ,ബിനു ബ്രിങ്‌ഫോര്‍ത്ത്, വിതരണം -മാജിക് ഫ്രെയിംസ് റിലീസ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് -ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *