നാട്ടുകാരെ ആക്രമിക്കുന്നതിനിടയില്‍ പരിക്കേറ്റ യുവാവ് മരിച്ചു
മലപ്പുറം: നാട്ടുകാരെ ആക്രമിക്കുന്നതിനിടയില്‍ പരിക്കേറ്റ യുവാവ് മരിച്ചു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മലപ്പുറം കരിങ്കല്ലത്താണി സ്വദേശി നിസാമുദ്ധീനാണ് മരിച്ചത്. ഇന്നലെ രാത്രിയില്‍ മലപ്പുറം പെരിന്തല്‍മണ്ണ കരിങ്കല്ലത്താണിയില്‍ വച്ച് പരാക്രമം കാണിച്ച നിസാമുദ്ധീന്‍ നാട്ടുകാരനായ സൈതലവിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇതിന് പിന്നാലെ കത്തി ഉപയോഗിച്ച് നാട്ടുകാര്‍ക്ക് നേരെയും ആക്രമണം നടത്തി. കീഴ്‌പ്പെടുത്താനുള്ള നാട്ടുകാരുടെ ശ്രമത്തിനിടയിലാണ് നിസാമുദ്ധീന് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ ഇയാളെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ വെച്ചാണ് മരണം സംഭവിച്ചത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം