December 18, 2025
#Crime

യുകെയിലേക്ക് ജോലിക്ക് പോകാനായി വിമാനത്താവളത്തിലെത്തിയ നഴ്‌സ് കുഴഞ്ഞുവീണു മരിച്ചു

ഹരിപ്പാട്: യുകെയിലേക്ക് നഴ്‌സിങ് ജോലിക്ക് പോകാനായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യുവതി കുഴഞ്ഞുവീണു മരിച്ചു.പള്ളിപ്പാട് നീണ്ടൂര്‍ കൊണ്ടൂരേത്ത് സുരേന്ദ്രന്റെ മകള്‍ സൂര്യ സുരേന്ദ്രനാ (24)ണ് മരിച്ചത്.രാത്രി എട്ടരയ്ക്കുളള വിമാനത്തില്‍ പോകാന്‍ ബന്ധുക്കള്‍ക്കൊപ്പം വിമാനത്താവളത്തിലെത്തിയതായിരുന്ന സൂര്യ.തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു.ഉടനെ അങ്കമാലിയിലെ സ്വകാര്യ ആളുപത്രിയിലും പിന്നീട് പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

Also Read ; കരിപ്പൂരില്‍ സ്വര്‍ണക്കടത്ത് : സ്വര്‍ണം കടത്താന്‍ ശ്രമിച്ചവനും , സ്വര്‍ണം കവരാനെത്തിയവരും പിടിയില്‍

യാത്രക്ക് മുമ്പേ സമീപത്തെ വീട്ടിലെ അരളിപ്പൂവ് കടിച്ചിരുന്നതായി സൂര്യ ഡോക്ടര്‍മാരോട് പറഞ്ഞിരുന്നു. പൂവിന്റെ അലര്‍ജി കാരണമാണോ മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനും ഫോറന്‍സിക് പരിശോധനക്കും ശേഷമേ വ്യക്തമാകൂവെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ചൊവ്വാഴ്ചയായിരുന്നു പോസ്റ്റ്‌മോര്‍ട്ടം.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *