ഭാര്യാമാതാവിനെ വിവാഹം കഴിച്ച് മരുമകന്‍
ബീഹാര്‍ : ഭാര്യാമാതാവിനെ വിവാഹം കഴിച്ച് യുവാവ് ഏറെനാളത്തെ അടുപ്പത്തിനൊടുവിലാണ് ഇരുവരും വിവാഹം കഴിച്ചത്. വിവാഹം നടത്തിക്കൊടുത്തതാകട്ടെ ഭാര്യാപിതാവും. ബിഹാറിലാണ് സംഭവം.
45കാരനായ സിക്കന്ദര്‍ യാദവ് ആണ് ഭാര്യാമാതാവും 55 കാരിയുമായ ഗീതാ ദേവിയെ നിയമപരമായി വിവാഹം കഴിച്ചത്. രണ്ടുമക്കളുടെ പിതാവായ സിക്കന്ദര്‍ യാദവ് ഭാര്യയുടെ മരണശേഷം ഭാര്യയുടെ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഇതിനിടെയാണ് ഭാര്യാമാതാവും യുവാവും തമ്മില്‍ അടുപ്പത്തിലായത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
മരുമകനുമായുള്ള ഭാര്യയുടെ ബന്ധം ഗീതാദേവിയുടെ ഭര്‍ത്താവായ ദിലേശ്വര്‍ ദാര്‍വേ നേരത്തെ അറിഞ്ഞിരുന്നു. തുടര്‍ന്ന് ഇക്കാര്യം നാട്ടുപഞ്ചായത്തിനെ അറിയിക്കുകയുംചെയ്തു. പഞ്ചായത്തിന് മുന്നില്‍ ഭാര്യാമാതാവുമായി ബന്ധമുണ്ടെന്ന് സിക്കന്ദര്‍ സമ്മതിച്ചതോടെ സിക്കന്ദറും ഗീതാദേവിയും തമ്മിലുള്ള വിവാഹം നടത്താന്‍ ദിലേശ്വറും പഞ്ചായത്തും സമ്മതം നല്‍കുകയായിരുന്നു. വിവാഹത്തിന് വേണ്ട ഒരുക്കങ്ങളെല്ലാം നടത്തിയത് ദിലേശ്വറര്‍തന്നെയാണ്.