January 22, 2025
#kerala #Top News

പരശുറാം ഒന്നരമണിക്കൂര്‍ വൈകും; തീവണ്ടിസമയത്തില്‍ മാറ്റം

പാലക്കാട്: പാളത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതുകൊണ്ട്, ചില തീവണ്ടികളുടെ യാത്രാസമയത്തില്‍ മാറ്റംവരുത്തി റെയില്‍വേ.

Also Read ; തിരുവനന്തപുരത്ത് ഇന്ന് കെപിസിസി നേതൃയോഗം

മംഗളൂരു-നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ് (16649) 11നും 22നും രാവിലെ 5.05-ന് പുറപ്പെടേണ്ടത് ഒന്നരമണിക്കൂര്‍ വൈകി 6.35-ന് മാത്രമേ പുറപ്പെടുകയുള്ളൂവെന്ന് പാലക്കാട് റെയില്‍വേ ഡിവിഷന്‍ അധികൃതര്‍ അറിയിച്ചു. മംഗളൂരു-ചെന്നൈ വെസ്റ്റ്‌കോസ്റ്റ് എക്‌സ്പ്രസ് (22638) 10നും 21നും രാത്രി 11.45-ന് മംഗളൂരുവില്‍നിന്ന് പുറപ്പെടുന്നതിന് പകരം ഉള്ളാല്‍സ്റ്റേഷനില്‍ നിന്ന് 12.15-ന് പുറപ്പെടും.

മംഗളൂരു-കോഴിക്കോട് എക്‌സ്പ്രസ് (16610) 11നും 22നും രാവിലെ 5.15-ന് മംഗളൂരുവില്‍ നിന്ന് പുറപ്പെടുന്നതിന് പകരം ഉള്ളാല്‍സ്റ്റേഷനില്‍ നിന്ന് രാവിലെ 5.45-ന് പുറപ്പെടും. മംഗളൂരു-തിരുവനന്തപുരം ഏറനാട് എക്‌സ്പ്രസ് (16605) 14 മുതല്‍ 19 വരെ കൊല്ലം ജങ്ഷനില്‍ സര്‍വീസ് അവസാനിപ്പിക്കും. തിരുവനന്തപുരം-മംഗളൂരു ഏറനാട് എക്‌സ്പ്രസ് (16606) 15 മുതല്‍ 20വരെ കൊല്ലം ജങ്ഷനില്‍നിന്ന് രാവിലെ 4.38-ന് യാത്ര പുറപ്പെടും. കൊച്ചുവേളി-മംഗളൂരു അന്ത്യോദയ എക്‌സ്പ്രസ് 16, 18, 23 തീയതികളില്‍ ആലപ്പുഴ, എറണാകുളം ജങ്ഷന്‍ ഒഴിവാക്കി, കോട്ടയം, എറണാകുളം ടൗണ്‍ വഴിയാകും ഓടുക.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *