എസ് എസ് എല്‍ സി: 71831 പേര്‍ക്ക് ഫുള്‍ എ പ്ലസ്, വിജയശതമാനം 99.69
തിരുവനന്തപുരം: എസ് എസ് എല്‍ സി പരീക്ഷാ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു.തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. 99.69 ആണ് വിജയശതമാനം. കഴിഞ്ഞ തവണ 99.70 ആയിരുന്നു. ഇത്തവണ 0.01 ശതമാനത്തിന്റെ കുറവുണ്ട്.
71831 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. കൂടുതല്‍ വിജയികള്‍ കോട്ടയത്താണ്. മലപ്പുറത്താണ് കുടുതല്‍ എ എപ്ലസ്. വിജയശതമാനം ഏറ്റവും കുറവ് തിരുവനന്തപുരത്താണ് (99.08%). വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല പാലയാണ് (100%). സര്‍ട്ടിഫിക്കറ്റുകള്‍ ജൂണ്‍ ആദ്യവാരം മുതല്‍ ഡിജി ലോക്കറില്‍ ലഭ്യമാവും.
മെയ് 28 മുതല്‍ ജൂണ്‍ 6 വരെയാണ് സേ പരീക്ഷ. പരമാവധി മൂന്ന് വിഷയങ്ങള്‍ക്ക് സേ പരീക്ഷയെഴുതാവുന്നതാണ്. വൈകീട്ട് നാല് മുതല്‍ ഫലം ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാവും. പരീക്ഷാഫലം അറിയാന്‍