തേഞ്ഞിപ്പാലം പോക്സോ കേസില്‍ പൊലീസിനും പ്രോസിക്യൂഷനുമെതിരെ ഇരയുടെ മാതാവ്

കോഴിക്കോട്: തേഞ്ഞിപ്പാലം പോക്സോ കേസില്‍ പൊലീസിനും പ്രോസിക്യൂഷനുമെതിരെ ഇരയുടെ മാതാവ്. പൊലീസ് തുടക്കം മുതല്‍ കേസ് അട്ടിമറിയ്ക്കാന്‍ ശ്രമിച്ചുവെന്ന് ഇരയുടെ മാതാവ് പ്രതികരിച്ചു. പ്രോസിക്യൂട്ടര്‍ കേസിന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയില്ല. പ്രതികളെ വെറുതെ വിട്ടത് ഇരയോടുള്ള നീതികേടാണെന്നും അവര്‍ പറഞ്ഞു.
Also Read ;ഹെപ്പറ്റൈറ്റിസ് പകര്‍ച്ച; ജാഗത്ര പാലിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്
തേഞ്ഞിപ്പാലം പോക്സോ കേസില്‍ രണ്ട് പ്രതികളെയും കോഴിക്കോട് പോക്സോ കോടതി വെറുതെ വിട്ടിരുന്നു. ഇരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് വിചാരണയെ പ്രതികൂലമായി ബാധിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്. പെണ്‍കുട്ടിയെ ബന്ധുക്കളായ യുവാക്കള്‍ പീഡിപ്പിച്ചുവെന്നാണ് കേസ്.
2017 ലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. മൂന്ന് വര്‍ഷത്തിന് ശേഷം 2020ലാണ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്. ബന്ധുക്കളടക്കം ആറു പേരായിരുന്നു കേസിലെ പ്രതികള്‍. ഇതില്‍ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹാലോചനയുമായി വന്ന യുവാവിനോടാണ് പെണ്‍കുട്ടി പീഡനവിവരം ആദ്യം വെളിപ്പെടുത്തുന്നത്. കേസിന്റെ അന്വേഷണ ഘട്ടത്തില്‍ 2022ല്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. കോടതിയില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താന്‍ സാധിക്കാത്തത് കേസില്‍ പ്രതികൂലമായി ബാധിച്ചു.
പെണ്‍കുട്ടിയുടെ മാതാവിന്റെ മൊഴിയും കോടതി രേഖപ്പെടുത്തിയില്ല, കോഴിക്കോട് ഫറോക്ക് സ്റ്റേഷനിലും, മലപ്പുറം കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലും രജിസ്റ്റര്‍ ചെയ്ത പോക്സോ കേസില്‍ പൊലീസിന് വീഴ്ച്ച സംഭവിച്ചതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പോക്സോ കേസില്‍ പൊലീസ് പാലിക്കേണ്ട നടപടിക്രമങ്ങള്‍ ഈ കേസില്‍ പാലിച്ചില്ലെന്നും യൂണിഫോം ധരിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ മൊഴിയെടുക്കാന്‍ പോയതെന്നും റിപ്പോട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു, പെണ്‍കുട്ടിയുടെ ആത്മഹത്യയെ തുടര്‍ന്ന് മാനസികമായി തകര്‍ന്നുപോയ മാതാവും ഇളയ സഹോദരനും തല ചായ്ക്കാന്‍ ഒരു കൂര പോലുമില്ലാതെ തെരുവിലിറങ്ങേണ്ട സാഹചര്യത്തിലാണ്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം