പത്തനംതിട്ടയില്‍ മുഖംമൂടി കള്ളന്മാര്‍ : വീടിന്റെ ജനല്‍ ചില്ലുകള്‍ തല്ലിതകര്‍ത്തു

പത്തനംതിട്ട: വീടിന് നേരെ മുഖം മൂടി ആക്രമണം. പത്തനംതിട്ട മെഴുവേലി ആലക്കോട് സ്വദേശിനി മേഴ്‌സി ജോണിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത് വെള്ളിയാഴ്ച്ച പുലര്‍ച്ചെ 2.30ക്കാണ് അക്രമികള്‍ വീടില്‍ കയറിവന്ന് ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയും കാറുകള്‍ നശിപ്പിക്കുകയും ചെയ്തത്.
Also Read ; ജയില്‍ മോചിതനായതിനു പിന്നാലെ ഹനുമാന്‍ ക്ഷേത്ര ദര്‍ശനം നടത്തി അരവിന്ദ് കെജ്‌രിവാള്‍
അഞ്ച് അംഗ സംഘമാണ് അക്രമണം അഴിച്ചുവിട്ടത്.വീടിന്റെ ജനല്‍ച്ചില്ലുകള്‍ അടിച്ച് തകര്‍ത്തത്.കാര്‍ പോര്‍ച്ചിലുണ്ടായിരുന്ന കാര്‍ തല്ലിത്തകര്‍ക്കുകയും മുറ്റത്ത് കിടന്ന മറ്റൊരു കാറും തല്ലിത്തകര്‍ത്തിരുന്നു. കൂടാതെ വീട്ടിലെ സിസി ടിവി ക്യാമറകളും അക്രമികള്‍ തല്ലിത്തകര്‍ത്തു. പോലീസ് വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..