പത്തനംതിട്ടയില്‍ റെഡ് അലര്‍ട്ട് ; മലയോര പ്രദേശങ്ങളിലേക്കുള്ള രാത്രിയാത്ര നിരോധിച്ചു
പത്തനംതിട്ട: സംസ്ഥാനത്തെ മഴ കനക്കുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ സാഹചര്യത്തില്‍ യാത്രാ നിരോധനം ഏര്‍പ്പെടുത്തി. മെയ്19 മുതല്‍ 23 വരെ രാത്രി ഏഴ് മണിക്ക് ശേഷം പത്തനംതിട്ടിയില്‍ മലയോര മേഖലയിലേക്കുള്ള യാത്ര നിരോധിച്ചതായാണ് അറിയിപ്പ്. ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ജില്ല വിട്ടു പോകരുതെന്ന് കളക്ടര്‍ നിര്‍ദേശം നല്‍കി.
Also Read ; സോളാര്‍ സമരം അവസാനിപ്പിക്കുന്നതിനായി ഒരു ഇടനില ചര്‍ച്ചക്കും താന്‍ പോയിട്ടില്ല ; എന്‍ കെ പ്രേമചന്ദ്രന്‍ എം പി
ഗവി ഉള്‍പ്പെടെ വിനോദസഞ്ചാര മേഖലയിലേക്കുള്ള രാത്രിയാത്ര നിരോധനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.ക്വാറികളുടെ പ്രവര്‍ത്തനവും നിരോധിച്ചു. ദുരന്ത സാധ്യതയുള്ള മേഖലകളില്‍ നിന്ന് വേണമെങ്കില്‍ ആളുകളെ ഒഴിപ്പിക്കുമെന്നും അറിയിപ്പുണ്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..