മദ്യലഹരിയില്‍ പെരുമ്പാമ്പിനെ കയ്യിലെടുത്ത് അഭ്യാസ പ്രകടനം ; യുവാവ് കസ്റ്റഡിയില്‍
പത്തനംതിട്ട: മദ്യലഹരിയില്‍ പെരുമ്പാമ്പിനെ കയ്യിലെടുത്ത് അഭ്യാസപ്രകടനം.പത്തനംതിട്ട പറക്കോട് ബാറിന് മുന്നിലാണ് യുവാവ് അഭ്യാപ്രകടനം നടത്തിയത്.സംഭവത്തില്‍ പറക്കോട് സ്വദേശി ദീപുവിനെ പോലീസ് അറസ്റ്റ് ചെയ്തു.റോഡരികിലെ ഓടയില്‍ നിന്നാണ് പാമ്പിനെ പിടികൂടിയത്.
Also Read ; ‘കെഎസ്ഇബിയുടെ അനാസ്ഥ’; കട വരാന്തയിലെ തൂണില്‍ നിന്ന് ഷോക്കേറ്റ് കോഴിക്കോട് വിദ്യാര്‍ത്ഥി മരിച്ചു
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഓടയില്‍ ഇറങ്ങി പാമ്പിനെ പിടികൂടുന്നതും കഴുത്തില്‍ ചുറ്റുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഓടയില്‍ നിന്ന് കയറാന്‍ കൂടി നിന്നവര്‍ പറയുന്നുണ്ടെങ്കിലും ഇതൊന്നും വകവെക്കാതെയാണ് അഭ്യാസ പ്രകടനം. അങ്ങനെ ചെയ്യല്ലേ ചത്തുപോകുമെന്ന് ചുറ്റുമുള്ളവര്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ഒടുവില്‍ പോലീസെത്തി യുവാവിനെ കസ്റ്റഡിയിലെടുത്ത് വനം വകുപ്പിന് കൈമാറുകയായിരുന്നു. വന്യജീവി സംരക്ഷണ നിയമപ്രകാരം യുവാവിനെതിരെ കേസ് എടുത്തിട്ടുണ്ട്. പാമ്പിനെ പിടിക്കുന്നതില്‍ മുന്‍പരിചയമോ വനം വകുപ്പിന്റെ ലൈസന്‍സോ ഇല്ലാത്തയാളാണ് ദീപു. വീരപരിവേഷം കിട്ടാന്‍ പെരുമ്പാമ്പിനെ പൊതുജനമധ്യത്തില്‍ പ്രദര്‍ശിപ്പിച്ചു, പെരുമ്പാമ്പിനെ അശാസ്ത്രീയമായി പിടികൂടി ഉപദ്രവം ഏല്‍പ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് യുവാവിനെതിരെ ചുമത്തിയിട്ടുള്ളത്.





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































