മുഖ്യമന്ത്രിയുടെ വിദേശയാത്ര സ്വന്തം ചെലവില്‍ ; യാത്ര 12 ദിവസം, ഖജനാവില്‍ നിന്നും പണം മുടക്കിയിട്ടില്ല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും വിദേശയാത്ര നടത്തിയത് സ്വന്തം ചെലവിലെന്ന് സര്‍ക്കാര്‍.യാത്രയ്ക്കായി സര്‍ക്കാര്‍ ഖജനാവില്‍നിന്നു പണം മുടക്കിയിട്ടില്ലെന്നാണ് വിവരാവകാശ രേഖ. സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ സുരക്ഷ ഉദ്യോഗസ്ഥരോ മുഖ്യമന്ത്രിയെ അനുഗമിച്ചിട്ടില്ല. കൂടാതെ മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസിന്റെയും കെ.ബി.ഗണേഷ്‌കുമാറിന്റെയും വിദേശയാത്രയും സ്വന്തം ചെലവിലാണെന്നും വിവരാവകാശരേഖയില്‍ വ്യക്തമാക്കുന്നു.
Also Read ; ഇ പി ജയരാജന്‍ വധശ്രമക്കേസ് : കെ സുധാകരന്‍ കുറ്റവിമുക്തന്‍
12 ദിവസങ്ങളിലായി ദുബായ്, സിംഗപ്പൂര്‍, ഇന്തൊനീഷ്യ എന്നീ രാജ്യങ്ങളിലായിരുന്നു മുഖ്യമന്ത്രി യാത്ര ചെയ്തത്. മുഖ്യമന്ത്രിക്കൊപ്പം ഭാര്യയും കൊച്ചുമകനുമുണ്ടായിരുന്നു. വിദേശയാത്ര കഴിഞ്ഞെത്തിയ മുഖ്യമന്ത്രി മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചിരുന്നില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് രാജ്യത്ത് നടക്കുമ്പോള്‍ മുഖ്യമന്ത്രി വിദേശയാത്ര നടത്തിയത് ചര്‍ച്ചാവിഷയമായിരുന്നു. കൂടാതെ മുഖ്യമന്ത്രിയുടെ വിദേശയാത്ര സ്‌പോണ്‍സര്‍ഷിപ്പാണെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..