ധ്യാനത്തിനായി മോദി കേരളത്തില്‍
തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദി ധ്യാനത്തിനായി കേരളത്തിലെത്തുമെന്ന് സൂചന.മെയ് മുപ്പതിനാണ് മോദി കേരളത്തിലെത്തുന്നത്.മെയ് 30 ന് വൈകുന്നേരം എത്തുന്ന മോദി മെയ് 31 വിവേകാനന്ദ പാറയിലേക്ക് പോവുകയും ഒരു ദിവസം നീണ്ടു നില്‍ക്കുന്ന ധ്യാനത്തിലേക്ക് കടക്കുമെന്നുമാണ് റിപ്പോര്‍ട്ട്. ജൂണ്‍ ഒന്നിന് കന്യാകുമാരിയില്‍ നിന്നും ഡല്‍ഹിയിലേക്ക് തിരിക്കും.
Also Read ; നിലമ്പൂര്‍ – ഷൊര്‍ണൂര്‍ പാസഞ്ചറില്‍ പാമ്പ് ; യുവതിയെ കടിച്ചതായി സംശയം
ജൂണ്‍ ഒന്നിലേക്ക് കൂടി ധ്യാനം നീളുകയാണെങ്കില്‍ അടുത്ത ദിവസം കൂടി മോദി കന്യാകുമാരിയില്‍ തുടരും. 2019 ല്‍ മോദി കേദാര്‍നാഥിലെ ഗുഹയില്‍ ധ്യാനം ഇരുന്നിരുന്നു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































