കുടുംബ വഴക്ക് ; നാല് കുഞ്ഞുങ്ങളെ കൊന്ന് അമ്മ ആത്മഹത്യക്ക് ശ്രമിച്ചു

ജയ്പൂര്‍: നാല് കുഞ്ഞുങ്ങളെ വാട്ടര്‍ ടാങ്കില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യക്ക് ശ്രമിച്ചു.കുടുംബ വഴക്കിനെ തുടര്‍ന്ന് യുവതി അസ്വസ്ഥയായിരുന്നുവെന്നും ഇതേ തുടര്‍ന്നാണ് കുഞ്ഞുങ്ങളെ കൊന്ന് ആത്മഹത്യക്ക് ശ്രമിച്ചതെന്നുമാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. ജയ്പൂരിലെ ബാര്‍മര്‍ ജില്ലയിലെ ധനേ കാ തല ഗ്രാമത്തിലാണ് സംഭവം.
Also Read ; ബോളിവുഡ് നടി രവീണ ടണ്ഠന്‍ മദ്യപിച്ചിരുന്നില്ല, നടിക്കെതിരായ പരാതി വ്യാജമെന്ന് മുംബൈ പോലീസ്
ദാരുണമായ ഈ സംഭവത്തില്‍ അഞ്ചു വയസ്സു മുതല്‍ 11 വയസ്സുവരെ പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. കുഞ്ഞുങ്ങളെ കൊന്നതിന് പിന്നാലെ വാട്ടര്‍ ടാങ്കിലേക്ക് ചാടിയ സ്ത്രീയെ നാട്ടുകാര്‍ രക്ഷിക്കുകയും ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കുകയും ചെയ്തു. കുഞ്ഞുങ്ങളെ കൊന്നതിനുള്ള കാരണം അറിയാന്‍ അമ്മയെ പോലീസ് ചോദ്യം ചെയ്യും. ബാര്‍മര്‍ പൊലീസ് സൂപ്രണ്ട് നരേന്ദ്ര സിംഗ് മീണ പറഞ്ഞു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
(ജീവിതത്തില്‍ ഉണ്ടാകുന്ന വിഷമതകള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)